അമ്പലപ്പുഴ: വിദേശത്ത് ജോലി ചെയ്തതിന്റെ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവരുടെ ബന്ധുക്കള്‍ സ്ഥാപനമുടമയുടെ വീടിനു മുന്നില്‍ പാചകം ചെയ്ത് പ്രതിഷേധിച്ചു. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനു വടക്ക് സോണിയയുടെ വീടിനു മുന്നിലാണ് സ്ത്രീകള്‍ ഇന്നലെ പാചകം ചെയ്ത് പ്രതിഷേധിച്ചത്.
ആലപ്പുഴ ആശ്രമം കടക്കല്‍വീട്ടില്‍ ആശാ ലാല്‍ജി, സഹോദരി ലാജി എന്നിവരാണ് പ്രതിഷേധിച്ചത്. ആശയുടെ ഭര്‍ത്താവ് ലാല്‍ജി, ലാജിയുടെ ഭര്‍ത്താവ് നാരായണന്‍ എന്നിവരില്‍ നിന്ന് അഞ്ചുമാസം മുമ്പ് മുപ്പതിനായിരം രൂപ വീതം വാങ്ങി അമ്പലപ്പുഴ വെളിയില്‍ അനീഷ് ഇടനില നിന്ന് ഇരുവരെയും ജോലക്കായി ദുബായിലെത്തിച്ചു. എന്നാല്‍ പറഞ്ഞിരുന്ന ജോലിയായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്.
ഇരുവരെയും ജോലി നല്‍കാതെ പാര്‍പ്പിക്കുകയും വിവിധ രോഗങ്ങള്‍ പിടിപെടുകയും ചെയ്തു. ഇവര്‍ നാലുമാസങ്ങള്‍ക്കുശേഷം തിരികെ നാട്ടിലെത്തി. നാലുമാസത്തെ ശമ്പളം ഇവര്‍ക്കാന്‍ കമ്പനിയുടമ സോണിയ തയ്യാറായില്ല. സോണിയയുടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി പലതവണ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ശമ്പളം നല്‍കാത്തതിനെത്തുടര്‍ന്ന് ഇവര്‍ പ്രതിഷേധത്തിന് മുതിരുകയായിരുന്നു.
ഡിവൈഎസ്പി, സിഐ എന്നിവര്‍ക്ക് ഇവര്‍ പരാതിയും നല്‍കി. ചില യുഡിഎഫ് നേതാക്കള്‍ സോണിയയ്‌ക്കുവേണ്ടി വാദിക്കാനും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ അമ്പലപ്പുഴ സ്റ്റേഷനില്‍ ഇവരെ വിളിച്ചു വരുത്തി പോലീസ് അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു.
















