തിരുവല്ല: ഉന്നത വിദ്യാഭ്യാസ രംഗത്തെ സംവരണം നിഷേധിക്കണമെന്ന സുപ്രീം കോടതി പരാമര്‍ശം പുന:പരിശോധിക്കണമെന്ന് ആള് കേരള പുലയര്‍ മഹാസഭ നേതാക്കള്‍ ആവശ്യപ്പെട്ടു. സ്വകാര്യ മാനേജ്മെന്റുകള്‍ യഥേഷ്ടം പ്രവേശന പരീക്ഷ നടത്തുന്ന രാജ്യത്ത് സംവരണം ഗുണനിലവാരം കുറയ്ക്കുമെന്ന ബഹു കോടതി പരാമര്‍ശം സംവരണ വിരോധികള്‍ക്ക് വിരുദ്ധ വാദഗതികള്‍ക്ക് ചവിട്ട് പടിയാകുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ ആശങ്കപ്പെട്ടു. സ്വകാര്യ മാനേജുമെന്റുകള്‍ വളരുവാന്‍ സര്‍ക്കാറുകള്‍
റവന്യൂ വരുമാനങ്ങള്‍ യഥേഷ്ടം നല്‍കുകയാണ്. അറുപത്തിയെട്ട് വര്‍ഷത്തെ ജനാധിപത്യ ഭരണം രാജ്യത്ത് ദരിദ്രനാരായണന്മാരുടെ എണ്ണം വര്‍ദ്ദിപ്പിച്ചു. സ്വന്തമായി ഭൂമിയില്ലാത്തവരും, കിടന്നുറങ്ങാനോ, മലവിസര്‍ജ്ജനം ചെയ്യാനോ ഇടമില്ലാത്തവരുടെ സംഖ്യ കോടികളാണുളളതെന്ന സത്യം സംവരണം നിഷേധിക്കുന്നവര്‍ മറക്കുകയാണ്. ലക്ഷങ്ങള്‍ കോഴ കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതിന് തുല്ല്യമാണന്ന് ആള്‍കേരള പുലയര്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം.കെ. വാസുദേവന്‍, ജനറല്‍ സെക്രട്ടറി വി.കെ. ഗോപി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.പി.രാജന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: