തിരുവല്ല: കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 8, 9, 12 വാര്‍ഡുകളില്‍ യുഡിഎഫ് പ്രകോപനം സൃഷിടിക്കാന്‍ ശ്രമിക്കുന്നതായി ബിജെപിയുടെ ആക്ഷേപം. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡായ നാലില്‍ വോട്ടറന്മാര്ക്ക് മദ്യവും പണവും അടക്കമുള്ള പ്രലോഭനങ്ങള്‍ നല്കി നടത്തുന്ന യുഡിഎഫിന്റെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ബിജെപിയുടെ ആരോപണം. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ ജേഷ്ഠ സഹോദരന് മത്സരിക്കുന്ന എട്ടാംവാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരെയും വോട്ടറന്മാരെയും ഭീഷണിപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായാണ് ആക്ഷേപം. ഒമ്പതാം വാര്‍ഡി ല്‍ മത്സരിക്കുന്ന കേരള കോ ണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജാതിപറഞ്ഞ് വോട്ടറന്മാര്ക്ക് ഇടയില്‍ ചേരിതിരിവിന് ഇടയാക്കുന്നുന്നതായും ആരോപണമുണ്ട്. ഇടതുമുന്നണിയെ കാലുവാരി കേരള കോണ്‍ഗ്രസ്സി ല്‍ എത്തിയ പന്ത്രണ്ടാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കോളനിക ള്‍ കേന്ദ്രീകരിച്ച് വോട്ടിന് നോട്ട് പദ്ധതി ആരംഭിച്ചതായാണ് മറ്റ് രാഷ്ട്രീയ കക്ഷികളുടെ വാദം. മദ്യം വിതരണം ചെയ്തും പണം നല്‍കിയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടറന്മാര്ക്ക് ഇടയില്‍ ചേരിതിരിവ് ഉണ്ടാക്കിയും കവിയൂരില്‍ യുഡിഎഫ് നടത്തുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാവണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: