പാനൂര്‍: മുസ്ലീങ്ങള്‍ മറക്കുമോ തൂണേരി കലാപം. 2015 ജനുവരി 22ന് ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നാദാപുരം പോലീസ് സ്റ്റേഷന് പരിധിയിലെ തൂണേരിയില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊളളയും അക്രമണവും മന:സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. അക്രമണത്തിന്റെ ഭീതി ഇന്നും പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനായി നാം നാളെ പോളിംഗ്ബൂത്തിലേക്ക് പോകുന്നത്. തിന്നാനുളള അവകാശത്തിന് വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് വഴിനീളെ പ്രസംഗം നടത്തുന്നവര്‍ മറക്കരുത് മാനവും ധനവും നഷ്ടമായ മുസ്ലീം സഹോദരങ്ങളെ. ബീഫ് നിരോധിക്കാത്ത കേരളത്തില്‍ ബീഫ്ഫെസ്റ്റ് നടത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന തരംതാണ രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷത്തെ ശരിക്കറിയാന്‍ കോഴിക്കോട് ജില്ലയിലെ തൂണേരിയില്‍ പോകണം. വോട്ടു ചോദിച്ച് മുസ്ലീം വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്തവരാണ് ന്യൂനപക്ഷ സംരക്ഷണത്തിന് വോട്ടു ചോദിക്കുന്നത്. ഷിബിനിന്റെ കൊലപാതകം വാക്ക് തര്‍ക്കത്തിനിടയില്‍ സംഭവിച്ചതാണെന്ന് പൂര്‍ണബോധ്യമുളള സിപിഎം അതിര്‍ത്തി ജില്ലയായ കണ്ണൂരില്‍ നിന്നും ക്രിമിനല്‍ സംഘങ്ങളെ ഇറക്കിയാണ് തൂണേരിയില്‍ പകല്‍കൊളള നടത്തിയത്. പാനൂര്‍, തലശേരി, കൂത്തുപറമ്പ് ഏരിയാ കമ്മറ്റിയില്‍പ്പെട്ട സഖാക്കളെയാണ് കൊളളക്കായി സംഘടിപ്പിച്ചത്. മുസ്ലീം വീടുകള്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയെ അക്രമികള്‍ക്ക് സ്വര്‍ണ്ണവും, പണവും മാത്രം മതിയായിരുന്നു. ജീവഭയം കൊണ്ട് എല്ലാം ഊരിക്കൊടുത്ത പാവം ഉമ്മമാരെ യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ക്രൂരമായി മര്‍ദ്ധിക്കാനും കയ്യേറ്റം ചെയ്യാനും അക്രമികള്‍ മറന്നില്ല. അക്രമികളില്‍ നിന്നും രക്ഷതേടി പോലീസിനെ വിളിച്ച് രക്ഷപ്പെടുന്നതിനിടയില്‍ പോലീസുകാര്‍ നോക്കിനില്‍ക്കെ കൈകളിലണിഞ്ഞ വളകള്‍ ബലമായി ഊരിയെടുത്ത സംഭവം ഏറെ ചര്‍ച്ചയായതായിരുന്നു. പോലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1250 പവന് സ്വര്‍ണം സിപിഎം സംഘം തട്ടിയെടുത്തു. 30ലക്ഷം രൂപയും ലക്ഷകണക്കിന് തേങ്ങയും മറ്റ് കാര്‍ഷിക ഉഭയങ്ങളും തസ്ക്കര വീരന്മാര് കൊണ്ടു പോയി. രണ്ടരക്കോടിയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുളളത്. ഈ കളളന്മാരാണ് മുസ്ലീം വീടുകളില്‍ വോട്ടു ചോദിച്ച് ഇല്ലാത്ത ബീഫിന്റെ കാര്യം പറഞ്ഞ് വോട്ടിനു വേണ്ടി യാചിക്കുന്നത്. തൂണേരിയിലെ ഒരുപാട് കുടുംബങ്ങള്‍ പാനൂര്‍, തലശേരി, കൂത്തുപറമ്പ് മേഖലകളില്‍ ഉണ്ടെന്ന കാര്യം സിപിഎം നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. ന്യൂനപക്ഷങ്ങളെ രക്ഷിക്കാനാണെന്നും പറഞ്ഞ് വോട്ടിനു വന്നവര്‍ക്ക് വേണ്ടി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തൂണേരി കലാപം ഓര്‍ക്കുന്നത് നല്ലതാണ്. ഏതു നിമിഷവും നിങ്ങളുടെ വീട്ടിനുളളിലും ഇത്തരക്കാര്‍ കടന്നുവരുമെന്ന തിരിച്ചറിവാണ് രാഷ്ട്രീയ പ്രബുദ്ധത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: