തകഴി: ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍തഥിയുടെ നേതൃത്വത്തില്‍ അക്രമം. ചമ്പക്കുളം ബ്ലോക്കു ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ശ്രീകുമാരിക്ക് പരിക്ക്.
കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. തകഴി കുന്നുമ്മ 10, 11 വാര്‍ഡുകളിലെ തെരഞ്ഞെടുപ്പു പ്രചാരണയോഗം പത്താം വാര്‍ഡിലാണ് സംഘടിപ്പിച്ചത്. ഈ യോഗത്തില്‍ ബ്ലോക്കു ഡിവിഷന്‍ സ്ഥാനാര്‍ത്ഥികൂടിയായ ശ്രീകുമാരി പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം അനൗണ്‍സ്‌മെന്റ് വാഹനം ഉള്‍പ്പെടെ വേദിയിലേക്ക് കയറ്റി അക്രമം നടത്തിയത്.
യാതൊരു പ്രകോപനവുമില്ലാത്ത സാഹചര്യമായതിനാല്‍ മറ്റു പ്രവര്‍ത്തകര്‍ ശാന്തരായിരിക്കെ സംഘം വേദിയിലേക്ക് കയറി മൈക്കു സെറ്റ് ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുകയായിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിടെയാണ് ശ്രീകുമാരിക്ക് പരിക്കേറ്റത്. സംഭവമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ എ.ആര്‍. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം വിടുകയും ബിജെപി പ്രവര്‍ത്തകര്‍ ശ്രീകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിപ്പിക്കുകയുമായിരുന്നു.
സംഭവത്തില്‍ കണ്ണനെതിരെ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ അണികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതും പ്രചാരണ പരിപാടി നടന്ന പത്താം വാര്‍ഡ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് ബോദ്ധ്യമായതുമാണ് സിപിഎമ്മിനേക്കാള്‍ തരംതാഴ്ന്ന രാഷ്‌ട്രീയത്തിലേക്ക് കോണ്‍ഗ്രസ് പോകാന്‍ കാരണമായത്.
ഏതാനും ദിവസം മുമ്പ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡിലും ഇയാളുടെ നേതൃത്വത്തില്‍ ബിജെപിയുടെ പരിപാടി അലങ്കോലപ്പടുത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാല്‍ അക്രമം ഒഴിവാകുകയായിരുന്നു.
















