മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയത്തിന്റെ ഇംഗ്ലീഷ് വിവര്ത്തനവുമായി രാധാകൃഷ്ണന് ചമ്പക്കര. നാരായണീയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത് ഇതാദ്യമാണെന്ന് രാധാകൃഷ്ണന് ചമ്പക്കര പറഞ്ഞു. ലൡതമായ ഇംഗ്ലീഷില്‍ സംസ്കൃതം അറിയാത്തവര്‍ക്കുപോലും മനസ്സിലാകും വിധമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ സംസ്കൃത ശ്ലോകത്തിന്റെ തനിമ നഷ്ടപ്പെടാതെ ഏഴു മാസങ്ങള്‍കൊണ്ടാണ് പരിഭാഷ പൂര്‍ത്തീകരിച്ചത്. കാനറാ ബാങ്ക് റിട്ട. സിനിയര്‍ മാനേജരായ രാധാകൃഷ്ണന് നിരവധി പുരാണ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചെറുപ്പകാലത്ത് രാമായണവും മഹാഭാരതവും വായിച്ചതില്‍ നിന്നുള്ള പ്രചോദനമാണ് പുരാണങ്ങളും ശ്ലോകങ്ങളും ഉപനിഷത്തുകളും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുന്നതിന് പ്രേരണയായതെന്നും അദ്ദേഹം പറയുന്നു.
കറുകച്ചാല്‍ ചമ്പക്കര ഇടത്തറ ഇ.കെ നാരായണന് നായരുടേയും, ഇ.പി ദേവകിയമ്മയുടെയും മക്കളില്‍ രണ്ടാമനാണ് രാധാകൃഷ്ണന് ചമ്പക്കര. ഭാര്യ റിട്ട. അദ്ധ്യാപിക സുലോചന വി.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: