പൊന്നാനി: ബിജെപിയുടെ പൊന്നാനി മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ 80 ശതമാനവും നടക്കുന്നത് കുടുംബയോഗങ്ങളിലൂടെയാണ്. ഓരോ കുടുംബയോഗത്തിലും നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. മണ്ഡലത്തില്‍ ആകെ 142 വാര്‍ഡുകളാണുള്ളത് അതില്‍ തീരദേശ മേഖലയില്‍ മാത്രം ബിജെപിക്ക് കാര്യമായ സ്വാധീനമില്ല. പക്ഷേ അവിടെയും നിരവധി യോഗങ്ങള്‍ നടന്നു കഴിഞ്ഞു. മിക്ക വാര്‍ഡിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഒരു വാഡിനെ നാല് മേഖലകളായി തിരിച്ചാണ് കുടുംബയോഗങ്ങള്‍ നടക്കുന്നത്. ഇതുവരെ മണ്ഡലത്തില്‍ 382 യോഗങ്ങള്‍ നടന്നു. 142 വാര്‍ഡുകളില്‍ നിന്നായി 60 വനിതകള്‍ മത്സര രംഗത്തുണ്ട്. കുടുംബയോഗങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ജില്ലാ-സംസ്ഥാന നേതാക്കള്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു. മറ്റ് മുന്നണികളില്‍ അമ്പരപ്പ് സൃഷ്ടിച്ചുകൊണ്ട് ബിജെപി പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: