കല്‍പ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ രണ്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് അവസാനിക്കും. സമാധാനപരമായി പരസ്യപ്രചാരണം അവസാനിപ്പിക്കുന്നതിനും സമാധാനന്തരീക്ഷത്തില്‍ വോട്ട് ചെയ്യുന്നതിനുമുള്ള സാഹചര്യം ഒരുക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കലക്ടര്‍ അറിയിച്ചു. നിയമ ലംഘനം ഉണ്ടാവുകയോ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വിധം പ്രവര്‍ത്തിക്കുയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.
ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരനും അഭ്യര്‍ഥിച്ചു. പരസ്പര ബഹുമാനത്തോടെ എല്ലാവര്ക്കും എല്ലാവര്ക്കും തുല്യ അവസരം നല്കുന്നതരത്തിലാകണം പ്രചാരണ സമാപനത്തിന്റെ അവസാന നിമിഷങ്ങള്‍ വിനിയോഗിക്കേണ്ടത്. എല്ലാ പ്രധാന ജങ്ഷനുകളിലും ആവശ്യമായ പൊലീസിനെ വിന്യസിക്കും. നിയമ ലംഘനങ്ങളോ ക്രമസമാധാനപ്രശ്നങ്ങളോ ഉണ്ടായാല്‍ 100, 10, 90 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: