പടിഞ്ഞാറത്തറ : കേരളത്തില്‍ ഇനി ബിജെപിക്ക് സുവര്‍ണ്ണകാലമാണെന്നും ഭാരതീയ ജനതാപാര്‍ട്ടിയെ മലയാളികള്‍ തോളിലേറ്റുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി വി.വി.രാജന്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെയും ജില്ലാ, ബ്ലോക്ക് സ്ഥാനാര്‍ത്ഥികളുടെയും പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയ അദ്ദേഹം പടിഞ്ഞാറത്തറയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. ബിജെപി വോട്ടഭ്യര്‍ത്ഥിച്ച് ജനങ്ങളെ സമീപിച്ചിരുന്ന കാലംകഴിഞ്ഞു. ഇന്ന് വോട്ടര്‍മാര്‍ കൂട്ടത്തോടെ ബിജെപിയെ തേടിയെത്തുകയാണ്. കേരളം കട്ടുമുടിച്ച ഇടത്-വലത് മുന്നണികളുടെ കാപട്യം മലയാളികള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.ശാന്തകുമാരി, സുനില്‍കുമാര്‍, എം.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെയും സ്ഥാനാര്‍ത്ഥികളും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: