പാനൂര്‍: സൈനിക, അര്‍ദ്ധസൈനിക മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കല്ലിക്കണ്ടി എന്‍എഎം കോളജ് എന്‍സിസി യൂണിറ്റ് സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 5ന് 9 മണി മുതല്‍ കോളജില്‍ നടക്കുന്ന ചടങ്ങ് 31 ബറ്റാലിയന് എന്‍ സി സി യുടെ മാന്റിങ്ങ് ഓഫീസര്‍ കേണല്‍ എന്‍.എഷിംഗാരെ ഉല്‍ഘാടനം ചെയ്യും. യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പര്‍ സി.കെ.സുബൈര്‍ മുഖ്യാതിഥിയായിരിക്കും.
സൈന്യത്തിലെ ജോലി സാധ്യതകളെ കുറിച്ച് ലഫ്. കേണല്‍ പി.വി.നാരായണനും ബിഎസ്എഫിനെക്കുറിച്ച് അരിക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിലെ ഇന്‍സ്പക്ടര്‍ ടി.എ.സലീമും പാരാമിലിട്ടറി ഫോഴ്സിനെക്കുറിച്ച് റിട്ട.സിആര്‍പിഎഫ് ഡിവൈഎസ്പി വേണുഗോപാലും സംസ്ഥാന പോലീസ് സേനയെക്കുറിച്ച് ഡോ:എം.കെ.മധുസൂധനും ക്ലാസെടുക്കും. യൂത്ത് കോഡിനേറ്റര്‍ അര്ജുന് കെ.പാലയാട്, യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത എന്നിവരും പരിപാടിയില്‍ സംബന്ധിക്കും.
മിലിട്ടറി പ്രൊഫഷണല്‍ കോഴ്സുകള്‍, നേഴ്സിങ്ങ്, ജവാന് തുടങ്ങിയ മേഖലയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും പരിപാടി. +2, ഡിഗ്രിക്ക് പഠിക്കുന്നവര്‍ക്കും യുവാക്കള്‍ക്കും പങ്കടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: