റാന്നി: കലുങ്ക് നിര്‍മ്മിച്ചിട്ടും വെള്ളമൊഴുകിപ്പോകുന്നില്ല. ഓടയില്‍ വെള്ളം കെട്ടിനിന്നു ദുര്‍ഗന്ധം വമിക്കുന്നു. പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ റാന്നി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ഓടയിലാണു വെള്ളം കെട്ടിക്കിടക്കുന്നത്. എംഎസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലെ കലുങ്ക് അടഞ്ഞു കിടന്നിരുന്നതു മൂലം ആറുമാസം മുമ്പുവരെ ചെറിയ മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ടായിരുന്നു. വീതികുറഞ്ഞ കലുങ്ക് പിന്നീടു പൊളിച്ചുപണിതു.
ഇതോടു ചേര്‍ന്ന ഓടയും 25മീറ്റര്‍ നീളത്തില്‍ പുനരുദ്ധരിച്ചിരുന്നു. ഇതോടെ വലിയ വെള്ളക്കെട്ടൊഴിവായെങ്കിലും ഓടയിലെത്തുന്ന വെള്ളം പൂര്ണമായൊഴുകിപ്പോകുന്നില്ല. താലൂക്കാശുപത്രിയിലെ മലിനജല സംഭരണിയില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ ചീഞ്ഞ നാറ്റമാണ് അനുഭവപ്പെടുന്നത്. പഞ്ചായത്ത് ഓഫിസിനുസമീപം കാടുമൂടി ഓട അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിനിടയാക്കുന്നു. പിഡബ്ല്യുഡി ഓഫിസിനു വിളിപ്പാടകലെയാണിത്. പഞ്ചായത്ത് ഓഫിസിനു മുന്നിലും. വെള്ളക്കെട്ടൊഴിവാക്കി ഇതിനു പരിഹാരം കാണാന്‍ കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: