അമ്പലപ്പുഴ: കഞ്ചാവി്‌ന്റെ മൊത്തവിതരണക്കാരനുല്‍പ്പെടെ രണ്ടു യുവാക്കളെ പുന്നപ്ര പോലീസ് പിടികൂടി. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് റെയില്‍വേ കോളനിയില്‍ നടുവിലേ വീട്ടില്‍ ആല്‍ബര്‍ട്ട് (19), പുന്നപ്ര വടക്കു പഞ്ചായത്ത് ഗലീലിയാ പള്ളിക്കു സമീപം വടക്കേയറ്റത്തു വീട്ടില്‍ പ്രവീണ്‍ (21) എന്നിവരെയാണ് പുന്നപ്ര എസ്‌ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇവരില്‍ നിന്നും ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.കമ്പത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍ ആല്‍ബര്‍ട്ട് എത്തിക്കുന്ന കിലോക്കണക്കിന് കഞ്ചാവ് പ്രവീണാണ് ചെറിയ പൊതികളിലാക്കി പുന്നപ്ര, അമ്പലപ്പുഴ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ആറായിരം രൂപയ്‌ക്ക് ആല്‍ബര്‍ട്ടില്‍ നിന്നും ലഭിക്കുന്ന കഞ്ചാവ് 30,000 രൂപയ്‌ക്കാണ് പ്രവീണ്‍ ചില്ലറ വില്പന നടത്തിയിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികൂടിയായ പ്രവീണ്‍ രണ്ടു വര്‍ഷം മുമ്പാണ് കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. കഞ്ചാവു വില്പന നടക്കുന്നുവെന്ന വിവരമറിഞ്ഞ പോലീസ് പറവൂര്‍ കടപ്പുറത്തുനിന്നാണ് പ്രവീണിനെ പിടികൂടിയത്.
തുടര്‍ന്ന് ആല്‍ബര്‍ട്ടിനെയും വലയിലാക്കുകയായിരുന്നു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
















