മലപ്പുറം: മുന്നിയൂര്‍ ഹൈസ്ക്കൂളിലെ കലോത്സവം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കിയ സംഭവം അപലപനീയമാണെന്ന് എന്‍ടിയു ജില്ലാ കമ്മറ്റി. അകാലത്തില്‍ മരിച്ച സഹപ്രവര്‍ത്തകന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് സ്മരണ പുതുക്കാനുള്ള അദ്ധ്യാപകരുടെ തീരുമാനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ചിലര്‍ കലോത്സവവേദിയില്‍ കയറി ബഹളമുണ്ടാക്കിയത്. അദ്ധ്യാപകരുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന രാഷട്രീയ ഫാസിസ്റ്റ് നടപടി പ്രതിഷേധാര്‍ഹമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.രാജേന്ദ്രന് നായര്‍, സംസ്ഥാന സമിതിയംഗം കെ.വിവേകാനന്ദന്, എം.മധു, ഇ.പത്മനാഭ വാര്യര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: