കുറ്റിപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പറ്റിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ നാടകമെന്ന് പരാതി. കുറ്റിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാരായത്ത്പടി അമ്മിണിയെയാണ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പോസ്റ്ററടിച്ചതിന് ശേഷം സിപിഎം കാലുവാരിയത്. ഇവിടെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ആണ് പാര്‍ട്ടി പിന്തുണക്കുന്നത്.
താന്‍ താഴ്ന്ന ജാതിയായതുകൊണ്ടാണ് സിപിഎം പിന്തുണക്കാത്തതെന്ന് അമ്മിണി ആരോപിക്കുന്നു. വനിതാ സംവരണമായ 17-ാം വാര്‍ഡ് കാങ്കപ്പുഴ കടവിലാണ് അമ്മിണി ഇപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
സിപിഎം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ അമ്മിണിയുടെ വീട്ടില്‍ വന്ന് നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അമ്മിണി എല്‍ഡിഎഫ് സ്വതന്ത്രയായി നാമനിര്‍ദ്ദേശ പത്രിക നല്‍കുകയും പോസ്റ്ററടിക്കുകയും ചെയ്തു. ചിഹ്നം കപ്പും സോസറും. എന്നാല്‍ പിന്നീടാണ് സിപിഎം മലക്കം മറിഞ്ഞത്.
വാര്‍ഡിലെ മറ്റൊരു സ്ഥാനാര്‍ത്ഥിയായ കെ. എ.നിഷയെ എല്‍ഡിഎഫ്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സൈക്കിള്‍ ചിഹ്നത്തില്‍ വോട്ടു ചെയ്യണമെന്നാണ് ഇപ്പോള്‍ സഖാക്കള്‍ പറയുന്നത്. ഇതോടെ ആകെ തകര്‍ന്നിരിക്കുകയാണ് അമ്മിണി. ഒരു കാരണവുമില്ലാതെ തന്നെ തഴഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിലാണെന്ന് അമ്മിണി ഉറപ്പിച്ച് പറയുന്നു. ഒരാള്‍ പോലും കൂട്ടിനില്ലാതെ ഒറ്റയ്ക്ക് നോട്ടീസ് നല്‍കിയാണ് ഈ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പ്രചരണം. എല്‍ഡിഎഫ് പറഞ്ഞു പറ്റിച്ചത് തിരിച്ചറിയുന്ന വോട്ടര്‍മാര്‍ തനിക്ക് ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: