തിരുവല്ല: നവംബര്‍ പന്ത്രണ്ടുമുതല്‍ പതിനാല് വരെ തിരുവല്ലയില്‍ നടക്കുന്ന 18-ാമത് സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോപ്രകാശനം നടന്നു. സിഎസ്ഐ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ അഡിഷ്ണല്‍ ഡിപിഐ വിശ്വലത പ്രകാശനം നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ അനില ജോര്‍ജ്ജ്, ഡിഡിഇ രാജന്, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാമചന്ദ്രന്, ഡിഒ വത്സല, പിആര്‍ഒ ബാബു, ഡിപിഐ കലോത്സവ വിഭാഗം സ്പെഷ്യല്‍ ഓഫീസര്‍ ഗിരി, സ്കൂള്‍ പ്രിന്‍സിപ്പല്‍ റീന വ ര്‍ഗീസ്, ഹെഡ്മിസ്ട്രസ് സൂസമ്മകോശി, പബ്ലിസിറ്റി കണ്‍വീന ര്‍ എസ്. ഗോപകുമാര്‍, ജോയിന്റ് കണ്‍വീനര്‍ സുധീര്‍ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് പൊടിക്കുണ്ട് സ്വദേശി വിപി ജ്യോതീഷ് കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാനത്തെ വിവിധ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് നിരവധി പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: