പത്തനംതിട്ട: മെഴുവേലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫ്ളക്സുകളും കരിഓയില്‍ ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമം. ഗ്രാമ-ബ്ലോക്ക്- ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും ബോര്‍ഡുകളിലുമാണ് വ്യാപകമായി കരിഓയില്‍ അഭിഷേകം നടത്തിയിരിക്കുന്നത്. മെഴുവേലി പഞ്ചായത്തിലെ ആറാംവാര്ഡില്പെട്ട മൂലൂര്‍ ജംഗ്ഷനിലും കോഴഞ്ചേരി റോഡില്‍ തുണ്ടംപ്ലാവിലുമാണ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ വികൃതമാക്കിയിട്ടുള്ളത്.
മെഴുവേലി പഞ്ചായത്തിലെ ആറാംവാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ബെന്നി, ബ്ലോക്ക് മൂലൂര്‍ ജംഗ്ഷന് സ്ഥാനാര്‍ത്ഥി പ്രതിഭ അനൂപ്, ജില്ലാ പഞ്ചായത്ത് കുളനട ഡിവിഷന് സ്ഥാനാര്‍ത്ഥി രാധാമണിയമ്മ എന്നിവരുടെ പോസ്റ്ററുകള്‍ക്കും ഫ്ളക്സ് ബോര്‍ഡുകള്‍ക്കും നേരെയാണ് കരിഓയില്‍ പ്രയോഗം നടത്തിയിട്ടുള്ളത്.
മെഴുവേലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുകയും സാമുദായിക സംഘടനകളടക്കമുള്ളവര്‍ പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തതോടെ ഇടതുവലതു മുന്നണികള്‍ ഭയാശങ്കയിലാണ്. പോസ്റ്ററുകള്‍ നശിപ്പിച്ചും വികൃതമാക്കിയും സംഘര്‍ഷമുണ്ടാക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് തല്പരകക്ഷികള് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ പന്തളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: