നെന്മേനി : നെന്മേനി ഗ്രാമപഞ്ചായത്തില്‍ കടുത്ത ത്രികോണമത്സരത്തില്നിന്നും കരകയറി ഭരണം പിടിക്കാനുറച്ച് ഭാരതീയ ജനതാപാര്‍ട്ടി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സ്വാധീനമുള്ള ബിജെപിക്ക് ആറിലധികം വാര്‍ഡുകളില്‍ തികഞ്ഞ പ്രതീക്ഷയിലാണ്. മുന്കാലതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഭരണം പിടിക്കാമെന്ന് വിശ്വാസത്തില്‍തന്നെയാണ് ബിജെപി ഇക്കുറി. ചിട്ടയായ പ്രവര്‍ത്തനവും ശക്തമായ സ്ഥാനാര്‍ത്ഥികളും മറ്റ് പാര്‍ട്ടികളില്‍നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കും തുടരുമ്പോള്‍ പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മലവയ ല്‍, കരടിപ്പാറ, തൊവരിമല, മാളിക, പാലക്കുനി, നമ്പ്യാര്ക്കുന്ന്, ചീരാല്‍, പുത്തന്‍കുന്ന്, കല്ലിങ്കര എന്നിവിടങ്ങളിലെ പ്രവര്‍ത്തനം ഫലവത്താകുമെന്നുതന്നെയാണ് ബിജെപി പ്രവര്‍ത്തകരുടെ വിശ്വാസം. ഇടത്-വലത് മുന്നണികളുടെ വാഗ്ദാനങ്ങള്‍കൊണ്ട് ഏറെക്കാലംവഞ്ചിക്കപ്പെട്ട നെന്മേനിയിലെ വോട്ടര്‍മാര്‍ ഇത്തവണ മാറ്റത്തിന്റെ രാഷ്ട്രീയത്തിന് അനുകൂലമായി വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: