ബത്തേരി : പൂതാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണം തികഞ്ഞ പരാജയവും കൊടിയ അഴിമതിയുടെ കൂത്തരങ്ങും ആയിരുന്നു എന്നും പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിങ്ങ് കോംപ്ലക്സ് സ്മാരകമായി മാറിക്കഴിഞ്ഞതായും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ബസ്സ്റ്റാന്റിനോ ഷോപ്പിങ്ങ് കോംപ്ലക്സിനോ പറ്റിയ സ്ഥലത്തല്ല ഇത് പണിതത്. നേതാക്കള്‍ക്ക് ധനവാന്മാരാകാന് പൊതുഖജനാവ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ തെളിവുകൂടിയാണിത്. പൊതുനിരത്തുകളും പാലങ്ങളും നാടുനീങ്ങുന്ന പ്രതിഭാസവും പൂതാടിയിലുണ്ടായത് ജനാധിപത്യത്തിന്റെമറവില് ഭരണക്കാര്‍ കൊളളക്കാരായതിന്റെ സാക്ഷ്യപ്പെടുത്തലാണ്. ഇരുമുന്നണികളും മാറിമാറി ഭരിച്ച പൂതാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇരു കൂട്ടരും ഒന്നും ചെയ്തില്ല.പൊട്ടി പൊളിഞ്ഞ ഗ്രാമീണ പാതകളും മഴവെളളത്തില്‍ ഒലിച്ചുപോകുന്ന പാലങ്ങളുമാണ് ഇവിടെയുളളത്.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവസരം നല്കിയാല് പഞ്ചായത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്കുന്ന പദ്ധതിരേഖ നടപ്പാക്കും. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഭവനരഹിതര്‍ക്ക് വീട് നല്‍കും,എല്ലാ ഭവനങ്ങളിലും കുടിവെളളവും വൈദ്യുതിയും എത്തിക്കും,.തകര്‍ന്ന പാത കളും പാലങ്ങളും പുതുക്കിപണിയും,പൊതു ശ്മശാനം ഉണ്ടാക്കും., ആവശ്യമായഇടങ്ങളില് തെരുവു വിളക്കുകള്‍ സ്ഥാപിക്കും, ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും ,വന്യമ്യഗ ശല്ല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ ആവശ്യമെങ്കില്‍ കേന്ദ്രസഹായത്തോടെ പദ്ധതി കൊണ്ടുവരും, പ്ലാസ്റ്റിക് ഖരമാലിന്യംസംസ്ക്കരണത്തിനും നീക്കംചെയ്യാനും പദ്ധതികൊണ്ടുവരും, മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കും, ക്ഷീരമേഖലയുടെ നവീകരണത്തിനും കൂടുതല്‍ ഉത്പാദക യൂണിറ്റുകള്‍ തുടങ്ങും.,ജൈവ ക്യഷി പ്രോല്‍സാഹിപ്പിക്കും, ആദിവാസി മേഖലയുടെ പുരോഗതി ലക്ഷ്യംവെച്ച് വന്‍ ബന്ധുകല്യാണ്യോജന പദ്ധതി നടപ്പാക്കും,കുടുംബ ശ്രീ യൂണിറ്റു കള്‍ക്ക് മുദ്രാബാങ്ക് സഹായത്തോടെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കും, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയില്‍ പെടുത്തി എല്ലാവര്ക്കും കമ്പ്യൂട്ടര്‍ പരിജ്ജാനം നല്‍കും ,എല്ലാവിദ്യാലയങ്ങളിലുംബ്രോഡ് ബാന്റ് കണക്ഷന് നല്‍കും,ആധുനിക മല്‍സ്യമാര്‍ക്കറ്റ് പഞ്ചായത്തില്‍ സ്ഥാപിക്കും. തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പത്രസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ .പി.മധു, പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് എന്‍.പി.രാജീവ്, ടി.മനോജ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: