കല്‍പ്പറ്റ : ബാര്‍ക്കോഴ കേസില്‍ പ്രതികളെ രക്ഷിക്കുന്നതിനായി വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതി പരാമര്‍ശത്തോടെ പ്രതികൂട്ടിലായിരിക്കുകയാണെന്നും ബാര്‍ക്കോഴ കേസ് സിബിഐ അന്വേഷിക്കണമെന്നും ഭാരതീയ ജനതാപാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാസുരേന്ദ്രന്.
വയനാട് പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കസ്തരൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രേഖകളെല്ലാം കേന്ദ്രത്തിന് കൈമാറിയ മുഖ്യമന്ത്രി താമരേശ്ശി ബിഷപ്പിന് എന്തുറപ്പാണ് നല്‍കിയതെന്ന് ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇനി തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. ന്യൂനപക്ഷ വോട്ട് പിടിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ അരമന സന്ദര്‍ശനത്തിനെതിരെ തിരഞ്ഞെടുപ്പ് ലംഘനത്തിന് പരാതി നല്‍കും. കേരളാഹൗസ് അടുക്കളയില്‍ ബീഫ് പരിശോധന നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് പറയുന്നു. കേരളാ ഹൗസിലെ ഒരുപറ്റം ജീവനക്കാരും ഇത് സമ്മതിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കേരളാഹൗസില്‍ ഡല്‍ഹി പോലീസ് കയറിയത്. സ്ത്രീകളുടെ ടോയ്ലെറ്റില് ഒളിക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇവിടെ മുന്‍പും ഡല്‍ഹി പോലീസ് കയറിയിട്ടുണ്ട്. കേരളാ ഹൗസില്‍ സംഘര്‍ഷ സാധ്യത ഉണ്ടായാല്‍ ഡല്‍ഹിപോലീസ് തന്നെയാണ് അവരുടെ രക്ഷക്കെത്തുക. ഇതിനെ സിപിഎം-യുഡിഎഫ് വോട്ട് ബാങ്കിനായി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. മൂന്നാര്‍ സമരത്തില്‍ തൊഴിലാളികള്‍ മുഴക്കിയ പ്രധാന മുദ്രാവാക്യം സിപിഎം നേതാക്കള്‍ക്ക് കോട്ടും സ്യൂട്ടും ബംഗ്ലാവുമുണ്ടെന്നായിരുന്നു. രാജ്യത്ത് പ്രസക്തി നഷ്ടപ്പെട്ട സിപിഎം ബീഫ് നിരോധിക്കാത്ത സംസ്ഥാനത്ത് ബീഫ് ഫെസ്റ്റും ചുംബനസമരവും നടത്തി ജനങ്ങളെ വിഡ്ഢിയാക്കുകയാണ്. കേരളത്തില്‍ കോടികളുടെ സപ്ലൈകോ അഴിമതിയെകുറിച്ച് എല്‍ഡിഎഫിനും യുഡിഎഫിനും മിണ്ടാട്ടമില്ല. കശുവണ്ടി കോര്‍പ്പറേഷനില്‍ 600 കോടിയോളം രൂപ അഴിമതി നടത്തിയ ആളെ സ്വീകരിക്കാന്‍ പിണറായി വിജയനുമുണ്ടായിരുന്നു. ധാന്യവര്‍ഗ്ഗങ്ങളുടെ വിലവര്‍ദ്ധനവ് പരിഹരിക്കുന്നതിനായി 50000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കായി പ്രഥാനമന്ത്രി മാറ്റിവെച്ചത്. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അപേക്ഷ കൈപ്പറ്റി ഫണ്ട് കൈപ്പറ്റി. ഒരു അപേക്ഷ നല്‍കാന്‍പോലും കേരളാ സര്‍ക്കാരിന് കഴിഞ്ഞില്ല.
മോദി സര്‍ക്കാരിന്റെ പണം തങ്ങള്‍ക്ക് വേണ്ടെന്നാണ് യുഡിഎഫ് നിലപാട്. അതിര്‍ത്തിയില്‍ രണ്ടര രൂപക്ക് കിട്ടുന്ന തക്കാളി വാങ്ങി കേരളത്തില്‍ വിതരണം നടത്താന്‍ ഹോര്‍ട്ടി കോര്‍പ്പ് കോര്പ്പറേഷന് ആകുന്നില്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് 16 ശതമാനം പലിശക്ക് കെഎസ്ആര്‍ടിസി പണം നല്കി കോടികളുടെ തട്ടിപ്പ് നടത്തുന്നു. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫ് – എല്‍ഡിഎഫ് കക്ഷികള്‍ പരസ്പരസഹായ മുന്നണിയായി പ്രവര്‍ത്തിക്കുന്നു. ബീഫ് നിരോധനത്തെകുറിച്ച് പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് ഗോവധ നിരോധനം രാജ്യത്ത് പല സംസ്ഥാനങളിലും നിലവിലുണ്ടെങ്കിലും പോത്തിറച്ച വില്‍പ്പനയ്ക്കോ കയറ്റുമതിക്കോ നിരോധനമില്ലെന്നും അവര്‍ പറഞ്ഞു. ദാദ്രിയില്‍ നടന്നത് ദൗര്‍ഭാഗ്യകരമാണെന്നു കുറ്റം ചെയ്ത ക്രിമിനലുകളെ പിടിക്കേണ്ട ചുമതല ഉത്തര്‍പ്രേദശ് സര്‍ക്കാരിനാണെന്നും അവര്‍ പറഞ്ഞു. ഹിന്ദുസേന, ശ്രീരാമ സേന എന്ന പേരില്‍ രാജ്യത്ത് കലാപം സൃഷ്ടിക്കുന്നവരുടെ പിതൃത്വം മോദിക്കോ ബിജെപിക്കോ അല്ല. ക്രിമിനലുകളഎ അമര്‍ച്ച ചെയേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. അതിന് മോദിയെ പഴിച്ചിട്ട് കാര്യമില്ല, 33 സംഘനടകളുടെ ജനകീ. ബദലായാണ് ബിജെപി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുര്രിനെ നേരിടുന്ന. വെള്ളാപ്പള്ളി ഉര്യത്തിയത് പാര്‍ശ്വവത്കൃത സമൂഹത്തിന്റ ശബ്ദമാണ്. അതിനാല്‍തന്നെ ബിദെപി ഒറ്റകെട്ടായി അവരോടൊപ്പം ഉണ്ടാകുമ്മെന്നു ശോഭാസുരേനദ്രന് പറഞ്ഞു.
ജില്ലാസെക്രട്ടറി എം.ശാന്തകുമാരി, ജില്ലജനറല്‍ സെക്രട്ട്റി പി.ജി.ആനന്ദ്കുമാര്‍ എന്നിവരും പത്രസമ്മേനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: