ചേര്‍ത്തല: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം ഇന്ന് എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കും. കേബിള്‍ ടിവി വ്യവസായം ഡിസംബറോടെ സമ്പൂര്‍ണമായി ഡിജിറ്റല്‍ പ്രക്രിയയിലേക്ക് മാറുമെന്ന്് ഭാരവാഹികളായ അജിത്ദാസ്, ജോജി വര്‍ഗീസ്, സുരേഷ്ബാബു, എം.ഡി. ഷൈന്‍ എന്നിവര്‍ പറഞ്ഞു. ഇന്ന് രാവിലെ 9.30ന് പതാക ഉയര്‍ത്തല്‍. പത്തിന് നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍. സുധീര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അജിത്ദാസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് നൈനാരത്ത് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ലതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
















