വള്ളിക്കുന്ന്: പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം ഇരുമുന്നണികള്‍ക്കും തലവേദനയായി മാറിയിട്ടുണ്ട്. പഞ്ചായത്തിലെ രണ്ട് വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണരംഗത്തും ബിജെപി തന്നെയാണ് മുന്നില്‍. നിലവില്‍ രണ്ട് അംഗങ്ങള്‍ ബിജെപിക്കുണ്ട്. ഇത്തവണ അത് ആറായി മാറുമെന്ന പ്രതീക്ഷയും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്. വലിയ ജനപിന്തുണയാണ് പ്രദേശത്ത് പാര്‍ട്ടിക്ക് ലഭിക്കുന്നത്. ഓരോ സ്ഥാനാര്‍ത്ഥിക്കൊപ്പവും വോട്ട് അഭ്യര്‍ത്ഥിക്കാന്‍ അന്‍പതിലധികം ആളുകളാണ് ചേരുന്നത്. എതിരാളികളില്‍ പോലും ആവേശമുണര്‍ത്തുകയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും ജനകീയരാണ്. ഇതും മുന്നണികള്‍ക്ക് ഭീഷണിയായി മാറുകയാണ്. കേന്ദ്രസര്‍ക്കാരിന്‍രെ ജനോപകാര പദ്ധതികളെ ഇരുകൈനീട്ടി സ്വീകരിച്ച ജനങ്ങള്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളെയും പൂര്‍ണ്ണ മനോസ്സോടെ സ്വീകരിക്കുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഇഎസ്ഐയും നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാരിനോടുള്ള നന്ദി വോട്ടാക്കി തിരികെ നല്‍കാനൊരുങ്ങുകയാണ് ജനങ്ങള്‍. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മുന്‍വൈസ് പ്രസിഡന്റിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പക്ഷേ അദ്ദേഹത്തെ ബലിയാടാക്കാനുള്ള കോണ്‍ഗ്രസിനുള്ളിലെ ചിലരുടെ ശ്രമമാണെന്നും ആരോപണമുണ്ട്.
പഞ്ചായത്തില്‍ സിപിഎമ്മും പരാജയ ഭീതിയിലാണ്. ഇതെ തുടര്‍ന്ന് വ്യാപകമായ കുപ്രചാരണങ്ങള്‍ക്കും സിപിഎം ഇവിടെ നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: