ചേലേമ്പ്ര: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തികൊണ്ട് ബിജെപി ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ബിജെപി. 18 വാര്‍ഡുകളിലും ബ്ലോക്ക് ഡിവിഷനിലും ബിജെപി താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് അമ്പരപ്പോടെയാണ് മറ്റ് മുന്നണികള്‍ നോക്കികാണുന്നത്.
നിലവില്‍ ഒരു സീറ്റാണ് ബിജെപിക്ക് പഞ്ചായത്തിലുള്ളത്. ഇത്തവണ അത് ആറാകുമെന്ന് നേതാക്കളും പ്രവര്‍ത്തകരും ഉറപ്പിച്ച് പറയുന്നു. പ്രചാരണ രംഗത്തും വളരെ മുന്നിലാണ് ബിജെപി. ഓരോ സ്ഥാനാര്‍ത്ഥിയും അഞ്ച് തവണ വാര്‍ഡുകളില്‍ പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തിയത് ചേലേമ്പ്ര പഞ്ചായത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കൂടുതല്‍ ആളുകളെ ഇറക്കി ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ മാസം 200ല്‍ അധികം ആളുകളാണ് ഇവിടെ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. പുതുതായി അംഗത്വമെടുത്തവരും പാര്‍ട്ടിക്കൊപ്പം സജീവമായി പ്രചാരണ രംഗത്തിറങ്ങിയത് മറ്റ് പാര്‍ട്ടികളെ ആശങ്കയിലാക്കുന്നു.
ബിജെപിയുടെ ശക്തമായ സാന്നിധ്യം ഏറ്റവും കൂടുതല്‍ അങ്കലാപ്പിലാക്കിയിരിക്കുന്നത് സിപിഎമ്മിനെയാണ്. അതുകൊണ്ട് തന്നെ നിലവിലെ മുന്നണി സംവിധാനങ്ങളെ കാറ്റില്‍ പറത്തികൊണ്ട് ജനകീയ മുന്നണിയെന്ന പുതിയൊരു കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ് സിപിഎം. ഇതിനെതിരെ അണികള്‍ക്ക് ഇടയില്‍ പോലും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: