കണ്ണൂര്‍: നഗരസഭയ്ക്കു വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകയില്‍ കരാറുകാരന് നഗരസഭ നല്‍കേണ്ട കുടിശിക സംബന്ധിച്ച് രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു.
1990 മുതല്‍ തലശേരി നഗരസഭയില്‍ പൊതുമരാമത്ത് കരാറുകാരനായി പ്രവര്‍ത്തിച്ചുവരുന്ന കെ.കെ.ആത്മാറാം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന് നഗരസഭയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കരാറുകാരന് നഗരസഭയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതു കാരണമാണ് തുക നല്‍കാത്തതെന്ന് വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ പരാതിക്കാരന് നഗരസഭ നല്‍കേണ്ടതും പരാതിക്കാരനില്‍ നിന്ന് നഗരസഭക്ക് കിട്ടേണ്ടതുമായ തുക സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇനിയും കാലതാമസമുണ്ടാകരുത്. തുടര്‍നടപടികള്‍ നഗരസഭ‘ പരാതിക്കാരനെ രേഖാമൂലം അറിയിക്കണം. നഗരസഭയുടെ തീരുമാനത്തില്‍ പരാതിക്കാരന് ആക്ഷേപമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഫോറത്തെ സമീപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: