തിരുവല്ല: പള്ളിക്കല്‍, കൊടുമണ്‍ ഡിവിഷനുകളെ വിഭജിച്ച് പത്തുവര്‍ഷം മുമ്പാണ് ഏനാത്ത് ജില്ലാപഞ്ചായത്ത് ഡിവിഷന് രൂപികരിച്ചത്. 2010ല്‍ ഏനാദിമംഗലം, ഏഴംകുളം ഗ്രാമപ്പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകള്‍വീതം ഒഴിവാക്കി. പകരം ഏറത്തിന്റെ രണ്ട് വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. ഏനാദിമംഗലം പഞ്ചായത്തിലെ 12, 15 വാര്‍ഡുകളും ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ 11 വാര്‍ഡുകളും ഏറത്തെ 15 ഉം കടമ്പനാട്ടെ അഞ്ചു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ ഉള്‍പ്പെടെ 36 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളാണ് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. ഡിവിഷന് രൂപീകരിച്ചശേഷം ഇത് ആദ്യമായാണ് വനിതാ സംവരണമാകുന്നത്. ഇടത് വലതുമന്നണികള്‍ മാറിമാറി ഭരിച്ച ഏനാത്ത് ഡിവിഷനില്‍ വികസനം എത്തിപ്പെടാത്ത ഒട്ടനേകം മേഖലകള്‍ ബാക്കിയുണ്ട്. കുടിവെള്ളപ്രശ്നവും മാലിന്യസംസ്കരണവും റോഡുകളും അടക്കമുള്ള പ്രധാന വിഷയങ്ങള്‍തന്നെയാണ് ഡിവിഷനിലെ പ്രധാന ചര്‍ച്ചാവിഷയം.
എന്ത് വിലകൊടുത്തും സീറ്റ് നിലനിര്‍ത്തുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ എല്ലായിടത്തെയും പോലെ ഗ്രൂപ്പ് വഴക്കും തമ്മിലടിയും ഏനാത്തും വലതുപക്ഷത്തിന് വെല്ലുവിളിയാണ്. വിഭാഗീയതയും, നിലവിലെ രാഷ്ടീയ സാഹചര്യവും വെല്ലുവിളിയാകുമൊ എന്ന ഭയം ഇടതു പക്ഷത്തെയും വേട്ടയാടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പോടെ ദേശവ്യാപകമായി ഉണ്ടായ സ്വീകാര്യതയുടെ ബലത്തിലാണ് ഭാരതീയ ജനതാപാര്‍ട്ടി ഇക്കുറി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത്. ആറന്മുുള അടക്കമുള്ള ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ്ആര്ജ്ജവവും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: