തലശ്ശേരി: ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന് വോട്ടുപിടിക്കാന്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരായ ഏഴംഗ സംഘം വീടുകള്‍തോറും കയറിയിറങ്ങുന്നതായി ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന് ആരോപിച്ചു. നിയമവിരുദ്ധമായതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായ സംഭവത്തില്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ പേര് ഉള്‍പ്പെടുത്തിക്കൊണ്ട് നഗരസഭാ സെക്രട്ടറിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: