എടക്കര: വഴിക്കടവ്, എടക്കര പഞ്ചായത്തുകളില്‍ മറ്റ് മുന്നണികളെ അമ്പരിപ്പിച്ചുകൊണ്ടാണ് ബിജെപി മുന്നേറുന്നത്. ഇരുപഞ്ചായത്തുകളിലും ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് ആശങ്കയിലായിരിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
ഇരുമുന്നണികളും ഭരിച്ച് മുടിച്ച പഞ്ചായത്തുകള്‍ക്ക് പുതുജീവന്‍ നല്കാന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളെന്ന് വോട്ടര്‍മാര്‍ അഭിപ്രയാപ്പെടുന്നു. കോണ്‍ഗ്രസിനെതിരെ ലിഗും സിപിഎമ്മും കൈകോര്‍ത്തതോടെ മുന്നണി സംവിധാനങ്ങള്‍ തകര്‍ന്നു. എപി വിഭാഗത്തെയും സിപിഎം വിമതരെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്. കൂടാതെ ഇരുപക്ഷത്തും ചെറുപാര്‍ട്ടികളും തരംപോലെ അണിനിരന്നിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ചയില്‍ ഭീതിപൂണ്ട മുന്നണികള്‍ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. ചുരുക്കം പറഞ്ഞാല്‍ സാമ്പാര്‍ മുന്നണികളോടാണ് ബിജെപി ഇവിടെ ഏറ്റമുട്ടുന്നത്. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ പക്ഷത്താണെന്ന് നേതാക്കള്‍ പറയുന്നു. തര്‍ക്കങ്ങളൊന്നുമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുകയും ചിട്ടയായ പ്രചാരണം നടത്തികൊണ്ടിരിക്കുകയും ചെയ്യുന്ന ബിജെപി ജനങ്ങള്‍ക്കിടയില്‍ ആവേശമായി മാറുകയാണ്.
എടക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍: കരുനെച്ചി ബിനിത എം. ബി, പളളിപ്പടി – രജീഷ് രാമാടന്, പാലേമാട് – സജിത കെ. ആര്, പായിമ്പാടം – രാമകൃഷ്ണന്, ശങ്കരംകുളം – സുലോചന, പാര്‍ലി – ബിനു സന്തോഷ് – സ്വ – മാങ്ങ, വെളളാരംകുന്ന് – രമ്യ, മേനോന്‍പൊട്ടി – ഡോ. ഗീതാകുമാരി, എടക്കര – സുനിത ചക്കനാംകണ്ടി, പെരുങ്കുളം – സുമേഷ്, കാക്കപ്പരത – ഉണ്ണികൃഷ്ണന് – സ്വ – ശംഖ്, തെയ്യത്തുംപാടം – ഷാമിനിജോസഫ്, മുപ്പിനി – വി. പി. രത്നകുമാര്‍ ഉണ്ണിത്താന്, പാതിരിപ്പാടം – നാരായണന്, ചാത്തംമുണ്ട – അനില്‍കുമാര്‍ എന്ന കുട്ടന്.
വഴിക്കടവ് പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍: തണ്ണിക്കടവ്- പ്രജീഷ് കക്കറ, മദ്ദളപ്പാറ- ഷാനിമോള്‍ പൂഴിക്കുന്നേല്‍, മരുത വേങ്ങാപ്പാടം- മിനിമോള്‍ തട്ടാരുകുന്നുമ്മല്, വെണ്ട്ക്കുംപൊട്ടി- ബാബു ഗിരീഷ്, കമ്പളക്കല്ല്- പ്രസാദ് മുണ്ടന്പറമ്പില്, മണല്‍പ്പാടം- സുകുമാരി, കാരക്കോട്- ഷിജു, വെളളക്കട്ട- വത്സല, വഴിക്കടവ്- പ്രേമദാസന്, പൂനത്തിപൊയില്- അച്ചു കാഞ്ഞിരംകുന്നത്ത, വളളിക്കാട്- രാധ വലയിട്ടകുന്നില്, ആലപ്പൊയില്‍- പ്രിയ ചരപറമ്പില്‍, വരക്കുളം- എ. എന്‍. ഗോപാലന് മാസ്റ്ററ്#, പാലാട്- സ്വപ്നേഷ് പി. ആര്, മുണ്ട- സുബൈര്‍ കൈതക്കല്‍, മൊടപ്പൊയ്ക- അജി തോമസ്, നരിവാലമുണ്ട- നിത്യ ആനയടി, മേക്കൊരവ- ഷീജ,
നിലമ്പൂര്‍ ബ്ലോക്ക് ഡിവിഷനുകള്‍: പാലേമാട്- സ്വപ്ന രാജേഷ്, മരുത- രതീഷ്, വഴിക്കടവ്- സതിരത്നം, മണിമൂളി- വിനോദ്, എടക്കര- സുരേഷ് ബാബു, പാലേങ്ങര- വിജയലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: