കല്‍പ്പറ്റ : ബിജെപി ദേശീയ -സംസ്ഥാന നേതാക്കള്‍ ഇന്നു (ബുധനാഴ്ച)മുതല്‍ ജില്ലയില്‍ പ്രചരണത്തിനെത്തും. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ചുണ്ടേല്‍ ആനപ്പാറ, 12 മണിക്ക് പൂതാടി ഗാന്ധി നഗര്‍, ഒരു മണിക്ക് ബത്തേരി പഴുപത്തൂരിലും കുടുംബയോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ശ്രീശന് ഇന്ന് രാവിലെ മുതല്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലെ വിവിധ കുടുംബയോഗങ്ങളും വൈകീട്ട് അഞ്ച് മണിക്ക് കരണിയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും. ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് നാളെ ഉച്ചക്ക് രണ്ട് മണിക്ക് വെങ്ങപ്പള്ളിയിലെ കുടുംബസംഗമത്തിലും നാല് മണിക്ക് വെണ്ണിയോട് നടക്കുന്ന പൊതുയോഗത്തിലും ആറ് മണിക്ക് മൂപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.സംസ്ഥാന സെക്രട്ടറി വി വി രാജന് 30 ന് കല്‍പ്പറ്റ,പടിഞ്ഞാറത്തറ,മാനന്തവാടി യോഗങ്ങളില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: