പത്തനംതിട്ട: ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കും. ജില്ലയിലെ 1458 ബൂത്തുകളില്‍ പ്രശ്ന-സ്വാധീന സാധ്യതയുള്ള ബൂത്തുകളില്‍ 1406 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. ഇതിനു പുറമെ 418 സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ടാവും. 60 ബൂത്തുകളാണ് പ്രശ്നസാധ്യതയുള്ളതായി കണക്കാക്കുത്. 90 ബൂത്തുകളില്‍ സ്വാധീന സാധ്യതയും 17 എണ്ണം സങ്കീര്ണമാണെും കണ്ടെത്തിയി’ുണ്ട്. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര് യോഗം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒന്‍പത് എസ്.ഐമാരും, 81 സിവില്‍ പോലീസ് ഓഫീസര്മാരുമടങ്ങു ജില്ലാ സ്ട്രൈക്കിംഗ് ഫോഴ്സും അഞ്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഒരു ടീമില്‍ രണ്ട് എസ്.ഐമാരും 18 സി.പി.ഒമാരുമടങ്ങു സ്ട്രൈക്കിംഗ് ഫോഴ്സും രംഗത്തുണ്ടാവും. 11 സി.ഐമാരുടെ നേതൃത്വത്തില്‍ ഒരു എസ്.ഐയും ഒന്‍പത് പോലീസുകാരുമടങ്ങു 11 സ്ട്രൈക്കിംഗ് ഫോഴ്സിനും രൂപം നല്‍കും. സി.ഐമാരുടെ സംഘത്തിനൊപ്പം ഒരു വീഡിയോഗ്രാഫറുമുണ്ടാവും. 11 ഇലക്ഷന് സര്‍ക്കിളുകളില്‍ ഒരു എസ്.ഐയുടെ നേതൃത്വത്തില്‍ നാല് സുരക്ഷ ഉദ്യോഗസ്ഥര്‍ വീതമുള്ള 50 സെന്‍സിറ്റീവ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തും. ജില്ലയിലെ 50 പോലീസ് സ്റ്റേഷന് പരിധിയിലായി 40 ക്രമസമാധാനപാലന പട്രോളിംഗ് സംഘങ്ങളുണ്ടാവും. ഇതിനു പുറമെ ഒരു എസ്.ഐ മൂ് സി.പി.ഒമാരുമടങ്ങു സംഘം പോളിംഗ് ബൂത്തുകളില്‍ പട്രോളിംഗ് നടത്താനും തീരുമാനിച്ചി’ുണ്ട്.
ജില്ലാ പോലീസ് മേധാവി ടി.നാരായണന്, എ.ഡി.എം എം.സുരേഷ്കുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍, ഇലക്ഷന് ഡെപ്യൂ’ി കളക്ടര്‍ സുന്ദരന്‍ ആചാരി, തഹസില്‍ദാര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: