ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ക്കും ഇനി കമ്പ്യൂട്ടര്‍ സാക്ഷരത നേടാം. കമ്പ്യൂട്ടര്‍ സെന്ററുകളിലും മറ്റും പോയി പഠിക്കാതെ തന്നെ കമ്പ്യൂട്ടര്‍ വിജ്ഞാനം നേടുന്നതിനായി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളും ടാറ്റാ ട്രസ്റ്റ്സും ചേര്‍ന്ന് അവതരിപ്പിച്ച നൂതന സംരംഭമാണ് ഇന്റര്‍നെറ്റ് സാഥി.
ഓരോ ഗ്രാമങ്ങളിലേക്കും സൈക്കിളില്‍ പഠന സാമഗ്രികളുമായി എത്തുന്ന ഇന്റര്‍നെറ്റ് സാഥി യാണ് സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ ജ്ഞാനം പകര്ന്നുനല്കുന്നത്. ആഴ്ചയില്‍ രണ്ട് ദിവസം എന്ന കണക്കില്‍ നാല് മുതല്‍ ആറ് മാസം വരെയായിരിക്കും പഠനക്ലാസ് നടക്കുക. ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‍കുന്നതിന്റെ ഉദ്ദേശ്യം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ പ്രയോജനം അവരിലേക്കും എത്തിക്കുകയെന്നതാണ്.
ഒരേ സമയം മൂന്ന് ഗ്രാമങ്ങളിലാണ് ഇന്റര്‍നെറ്റ് സാഥി എത്തി പരിശീലനം നല്‍കുക. വനിതകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സ്വയം പര്യാപ്തത നേടി എന്ന് ഉറപ്പാക്കിയശേഷം മാത്രമേ അടുത്ത സ്ഥലത്തേക്ക് ഇന്റര്‍നെറ്റ് സാഥി പോവുകയുള്ളു. ജൂലൈയിലാണ് ഈ സംരംഭത്തിന് ഗൂഗിള്‍ തുടക്കം കുറിക്കുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ 4,500 ഗ്രാമങ്ങളിലെ അഞ്ചുലക്ഷത്തോളം വനിതകളെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പര്യാപ്തരാക്കുകയെന്നതാണ് പ്രാരംഭഘട്ട പദ്ധതി.
രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന വേളയില്‍ എല്ലാവരും ഇന്റര്‍നെറ്റ് അറിവ് നേടുന്നത് ഏറെ അഭികാമ്യമായിരിക്കും. രാജ്യത്തിന് അകത്തുമാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ തമ്മിലും കൂട്ടിയിണക്കുന്നതിന് ഇന്റര്‍നെറ്റ് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: