പരപ്പനങ്ങാടി: നിര്‍മ്മാണ തൊഴിലാളികള്‍ ചോദിക്കുന്നു ഇതല്ലേ നല്ലനാളുകള്‍. പൊതു-സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നിര്‍മ്മാണ തൊഴിലാളികളെയും പിഎഫ് പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമാണ് ഇവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.
നിര്‍മ്മാണ തൊഴിലാളികള്‍ക്കും അങ്കണവാടി-ആശാവര്‍ക്കര്‍മാര്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും ഇഎസ്ഐ ആനുകൂല്യം നല്‍കാനുള്ള തീരുമാനത്തിന് പുറമെയാണിത്. ഇഎസ്ഐ ആനുകൂല്യം നല്‍കാനുള്ള തിരുമാനം ഗ്രാമീണ മേഖലക്ക് പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്.
തികച്ചു അപകടകരമായ സാഹചര്യത്തില്‍ അസംഘടിതരായി ജോലി ചെയ്തിരുന്ന ഗ്രാമീണ തൊഴിലാളികള്‍ വലിയ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ നടത്താന്‍ പലപ്പോഴും നിസംഗത കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിലും അട്ടിമറി നടത്തുമോയെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്.
ബഹുഭൂരിപക്ഷം വരുന്ന നിര്‍മ്മാണ തൊഴിലാളികളെ അവഗണിക്കുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. തൊഴിലാളികളെ ഭിന്നിപ്പിച്ച് സ്വന്തം കൊടിക്കീഴിലും കാല്‍കീഴിലും നിര്‍ത്തിയ ഇരുമുന്നണികളും നല്‍കാത്ത സഹായമാണ് 16 മാസം പ്രായമുള്ള കേന്ദ്രം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: