താനൂര്‍: ചരിത്രത്തിലാദ്യമായി താനൂരില്‍ ചതുര്വേദയജ്ഞത്തിനുള്ള വേദിയൊരുങ്ങുന്നു. താനൂര്‍ ശോഭാപറമ്പില്‍ നവംബര്‍ 20,21,22 തീയ്യതികളിലാണ് യജ്ഞം നടക്കുക. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് കുലപതി ആചാര്യശ്രീ എം. ആര് രാജേഷിന്റെ നേതൃത്വത്തിലാണ് യജ്ഞം.
സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ നാല് വേദങ്ങളില്‍ നിന്നുള്ള മന്ത്രങ്ങളും പ്രത്യേകം തയ്യാറാക്കിയ ഔഷധക്കൂട്ടുകളും ജ്ഞത്തില്‍ ആഹൂതി ചെയ്യും. ജ്ഞത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പ്രഭാഷണങ്ങളും നടക്കും. സന്യാസിവര്യന്മാരും ഹൈന്ദവ ആചാര്യന്മാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും യജ്ഞത്തില്‍ പങ്കാളികളാകും. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് അതിവിശിഷ്ടമായ ചതുര്‍വേദയജ്ഞം നടക്കുന്നത്. ജാതി-ലിംഗ-പ്രായ വിത്യാസമില്ലാതെ ഏവരേയും വേദം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആചാര്യശ്രീ എം.ആര് രാജേഷ് മൂന്നു ദിവസവും താനൂരില്‍ പ്രഭാഷണം നടത്തും.
ജ്ഞത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ മാഞ്ചേരി നാരായണന്, ചെയര്‍മാനും കെ. നചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യരക്ഷാധികാരിയുമായ സമിതിയാണ് നേതൃത്വം കൊടുക്കുന്നത്. എം.സജീഷ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), അഡ്വ നീലകണ്ഠന്, മധുസൂദനന് കാടാമ്പുഴ, ഡോ.മനോജ് കുമാര്‍, ഡോ.ചന്ദ്രാഗദന്‍, ടി.പി.വിജയ കുമാര്‍, കെ.സുധാകരന്, കെ വേലായുധന്, പരമേശ്വരന് കരിപ്പായി (രക്ഷാധികാരികള്‍), അനില്‍ കുമാര്‍ ചെറിയ മുണ്ടത്ത്, എ.കെ സുകുമാരന്‍, രാധാകൃഷ്ണന്,നാരാണന്, അനില്‍ കന്മനം (കണ്‍വീനര്‍മാര്‍), സി.ജയപ്രകാശ് (ട്രഷറര്‍), എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: