പാലക്കാട്: നഗരസഭയിലെ ബിജെപി പ്രചരണത്തിനായി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലെത്തുന്നു. കേന്ദ്ര ഖനി-വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് 31 നും ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് എന്നിവര്‍ നവംബര്‍ രണ്ടിനും വിവിധ യോഗങ്ങളില്‍ സംസാരിക്കും. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള 29 നും ദേശീയ സമിതിയംഗം ശോഭാ സുരേന്ദ്രന് നവം ഒന്നിനും സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചരണത്തിനെത്തും.
തിരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ രാത്രിയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളും സജീവം. ചുവരെഴുത്തും പോസ്റ്റര്‍ പ്രചാരണങ്ങളുമായി രാവിനെ പകലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. കഴിഞ്ഞ നാല് ദിവസങ്ങള്‍ അവധിയായതിനാല്‍ പൂര്‍ണസമയവും സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന്റെ ചൂടിലായിരുന്നു.
വീടുകയറുയുള്ള പ്രചരണമാണ് ഇപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മുഖ്യമായും നടത്തുന്നത്. രണ്ടു ദിവസത്തിനകം പ്രമുഖ നേതാക്കള്‍ ജില്ലയിലെത്തും. അതോടെ കവലകളിലെ യോഗങ്ങളാരംഭിക്കും. വീടു കയറിയുള്ള വോട്ട് അഭ്യര്‍ഥനക്ക് മുന്നണികള്‍ പകല്‍ വിനിയോഗിക്കുമ്പോള്‍ രാത്രി ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ്, പ്രവര്‍ത്തകരുടെ മല്‍സരിച്ചുള്ള ചുവരെഴുത്ത് മുന്നേറുന്നു. പഞ്ചായത്ത് റോഡുകളിലും വോട്ട് അഭ്യര്‍ഥിച്ചുള്ള പ്രചാരണം സജീവമാണ്. പോസ്റ്റര്‍ ഒട്ടിക്കലും ബോര്‍ഡ് സ്ഥാപിക്കലുമെല്ലാം രാത്രി തന്നെ. പ്രചാരണങ്ങളിലെ മത്സരം കടുത്തതെങ്കിലും പ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദത്തിനു കുറവില്ല. മുന്നണികളുടെ കൊടി തോരണങ്ങളാല്‍ വഴിയോരങ്ങള്‍ നിറഞ്ഞു. നിറഞ്ഞു. ഓരോ വാര്‍ഡുകളിലുള്ള റോഡുകളിലും ചുവരുകളിലും സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളും കൊണ്ട് നിറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: