പാലക്കാട്: പണി പൂര്‍ത്തിയായ പാലക്കാട്–പൊള്ളാച്ചി റയില്‍വേ ലൈനില്‍ ഗുഡ്സ് ട്രെയിന്‍ സര്‍വീസ് നടത്തി. മംഗളൂരുവില്‍ നിന്നു രാസവളവുമായി വരുന്ന 42 വാഗണുകള്‍ അടങ്ങിയ ഗുഡ്സ് ട്രെയിനാണ് സര്‍വ്വീസ് നടത്തിയത്. 4പാലക്കാട്–പൊള്ളാച്ചി ലൈനില്‍ നടത്തുന്ന ‘ലോഡഡ് ഗുഡ്സ് ട്രയല്‍’ എന്നാണ് റയില്‍വേ ഈ സര്‍വീസിനെ പറയുന്നതെങ്കിലും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ പുതിയ ലൈനിലെ ആദ്യ സര്‍വീസാണിത്.
ഇന്ന് മുതല്‍ പാലക്കാട്-പൊള്ളാച്ചി ലൈനില്‍ ചരക്കുഗതാഗതം ആരം’ിച്ചതായിബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചു. അടുത്ത മാസത്തില്‍ പാസഞ്ചര്‍ ട്രെയിനും ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി കാത്തിരുന്ന ട്രെയിന്‍ സര്‍വീസിന് തുടക്കം കുറിച്ചതില്‍ നാട്ടുകാരും അതീവ സന്തോഷത്തിലാണ്.
പുതുനഗരം, വടകന്യാപുരം, ഊട്ടറ, മുതലമട, മീനാക്ഷിപുരം സ്റ്റേഷനില്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി എത്തുന്ന ചരക്കുവണ്ടിയെ കാണാന്‍ നിരവധിപേരാണ് എത്തിയിരുന്നത്. ഊട്ടറ ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ എന്ജിന് ഡ്രൈവര്‍ക്ക് അഭിവാദ്യം നല്കി. ചരക്കുവണ്ടി വരുന്നതിന്റെ ഭാഗമായി മുഴുവന്‍ ലെവല്‍ക്രോസുകളിലും ജീവനക്കാരെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: