വെഞ്ഞാറമൂട് : വാമനപുരത്ത് കോണ്‍ഗ്രസ്സ് ഐ വിഭാഗത്തിനെതിരെ എ വിഭാഗത്തിന്റ നോട്ടീസ്. സീറ്റ് വിഭജനത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം തെരുവിലെത്തിയിരിക്കുകയാണ്.
സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് എ വിഭാഗത്തിലെ ഡിസിസി അംഗം ഉള്‍പ്പെടയുള്ളവര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവച്ചിരുന്നു. ഈസംഘമാണ് ഐ വിഭാഗം നേതാവിനെതിരെ ആരോപണങ്ങളുന്നയിച്ച് നോട്ടീസുമായി രംഗത്തെത്തിയത്. ഇഷ്ടക്കാരിക്കുവേണ്ടി സീറ്റ് നല്‍കിയെന്നും വാമനപുരം സര്‍വ്വീസ് സഹകരണ ബാങ്കിലും മണ്ഡലം കമ്മിറ്റിയിലും അഴിമതിയാണ് നടക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു. ഇഷ്ടക്കാരിയെ വൈസ് പ്രസിഡന്റാക്കി ജീവിതം മുന്നോട്ടുനയിക്കാനാണ് ഐ ഗ്രൂപ്പ് നേതാവ് ശ്രമിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ഐ ഗ്രൂപ്പിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് നോട്ടീസ് പിടിച്ചെടുത്തു. 171 ജി വകുപ്പ് പ്രകാരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് വെഞ്ഞാറമൂട് എസ്ഐ റിയാസ് രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: