പത്തനംതിട്ട: ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം ആവര്‍ത്തിക്കപ്പെടുന്നു. നഗരമധ്യത്തിലുള്ള മൊബൈല്‍കടയിലും സ്റ്റേഷനറികടയിലുമാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്.ഏകദേശം 135000 രൂപയുടെ നഷ്ടം കണക്കാക്കുന്നു പഴയസ്വകാര്യബസ് സ്റ്റാന്ഡിനുസമീപമുള്ളഫിറോസിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്പ്ലാസ, അന്‍വറിന്റെ നിസാ ട്രേഡേഴ്സ്, തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. പുറകിലെ ഓട് ഇളക്കിയാണ് രണ്ട് സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തിയത്.റിപ്പയറിംഗിന് നല്‍കിയത് ഉള്‍പ്പെടെ മുപ്പതോളം മൊബൈല്‍ഫോണുകളും,റീചാര്‍ജ്ജ് കൂപ്പണുകളും, മെമ്മറികാര്‍ഡുകളും,മൂന്ന് സീലിംഗ് ഫാനുകളും ഇവിടെനിന്ന് കൊണ്ടുപോയി.ഇതിനു പുറമേ പതിനായിരത്തോളം രൂപയും ഇവിടെനിന്നും കവര്‍ച്ച ചെയ്തിട്ടുണ്ട്.ഇതിനു സമീപത്തുള്ള നിസാട്രേഡിംഗ് സ്റ്റേഷനറികടയില്നിന്നുംനാണയങ്ങളും സാധനസാമഗ്രികളുമാണ് മോഷ്ടിച്ചത്.
കഴിഞ്ഞയാഴ്ച നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് വ്യാപാര സ്ഥാപനങ്ങളിലും മോഷണംനടന്നിരുന്നു.സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശടിക്കു സമീപം പ്രവര്‍ത്തിക്കുന്ന റിയാസ് അബ്ദുള്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള ഖലീല്‍ മെഡിക്കല്‍സ്, ബി. ഷെഫീഫിന്റെ ടൗണ്‍ ബേക്കറി, സുനില്‍ വര്‍ഗീസിന്റെ മെട്രോ ഗ്യാലക്സി, ഷംസിന്റെ ഗ്രീന്‍ കോഫി വര്‍ക്ക് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.ഒരേ നിരയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ പിന്നിലെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.നേരത്തെയും നഗരം കേന്ദ്രീകരിച്ച് നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നിട്ടുണ്ടെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് സ്റ്റേഷനില്‍ നിന്നും നൂറുമീറ്റര്പോലും അകലെയല്ല ഈ മോഷണങ്ങള്‍ എന്നത് പോലീസിനേയും നാണക്കേടിലാക്കിയിരിക്കുകയാണ്. പോലീസ് പട്രോളിംഗ് നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലയെന്നാണ് തുടര്‍ച്ചയായുള്ള മോഷണങ്ങള്‍ തെളിയിക്കുന്നത്.
നഗരത്തില്‍ അടിക്കടിയുണ്ടാകുന്ന മോഷണങ്ങളില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പരാതി നല്കി. പോലീസിന്റെ നിഷ്ക്രിയത്വത്തിലും, പട്രോളിംഗ് ശക്തമാക്കാത്തതിലും , മോഷ്ടാക്കളെ പിടിക്കാത്തതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയൂടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
സമിതി യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ റഹീംമാക്കാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷെമീര്ബിജു, ജില്ലാ സെക്രട്ടറി മനാഫ്, ജയപ്രകാശ്, ഗീവര്‍ഗ്ഗീസ്, പാപ്പി, സുലൈമാന്റ റാവുത്തര്‍, അക്ബാല്‍, ഹസീബ്, ഷൈജു, ബാബുമെപ്രത്ത്, കല്‍ഫാന്‍, ഹബീബ്, ലെനിന്, റിനോ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
നഗരമദ്ധ്യത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ തുടരെതുടരെയുണ്ടാകുന്ന മോഷണം തടയാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും രാത്രികാല പരിശോധനശക്തമാക്കണമെന്നും പത്തനംതിട്ട വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിന്റെ പേരില്‍ ഇവിടെയെത്തുന്നവര്‍ക്ക് പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ഇവരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനപരിശോധന നടത്തുകയും വേണമെന്നും പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ എ.എസ്.അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ ചെറിയാന് ജെ.ജോണ്‍, ജിമ്മി ജോണ്സണ്, അബ്ദുള്‍നാസര്‍, എസ്.വി.പ്രസന്നകുമാര്‍, സെക്രട്ടറിമാരായ സാബു ചരിവുകാലായില്‍, നൗഷാദ് റോളക്സ്, ജിബി കോളഭാഗത്ത്, ലാലുകുര്യന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: