എം.ആര്.അനില്‍കുമാര്‍
തിരുവല്ല: അപ്പര്‍കുട്ടനാടന്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ജില്ലപഞ്ചായത്തിലെ പ്രധാന ഡിവിഷനാണ് പുളിക്കീഴ് ജില്ലാപഞ്ചായത്ത് ഡിവിഷന് ,കടപ്ര,പെരിങ്ങര ,നിരണം, പഞ്ചായത്തുകള്‍ക്ക് പുറമെ കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,13,14 ,എന്നീവാര്ഡുകളും ഈ ഡിവിഷന് കീഴില്‍ ഉള്‍പ്പെടുന്നു. ഇരുമുന്നണികള്‍ക്കും ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള ഇവിടുത്തെ ഫലം പ്രവചനാതീതമാണ്. കഴിഞ്ഞ കാലങ്ങളില്‍ വലതിനൊപ്പം നിന്ന ഡിവിഷനില്‍ അട്ടിമറി വിജയം നേടാമെന്ന പ്രതീക്ഷയാണ് ഇടത് മുന്നണിക്ക്. ഗ്രൂപ്പ് വഴക്കും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും ഇരുമുന്നണികള്‍ക്കും ഇപ്പോള്‍ തന്നെ തലവേദനയായി്ട്ടുണ്ട്.ദേശീയ തലത്തില്‍ ഭാരതീയ ജനതാപാര്ട്ടിക്കുണ്ടായിരിക്കുന്ന സ്വീകാര്യത താഴേതട്ടില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി മത്സര രംഗത്ത് ഇറങ്ങുന്നത്. കാര്‍ഷിക മേഖലയായ പ്രദേശത്തെ കാര്‍ഷിക പ്രശ്നങ്ങളും, കാലാനുസ്ൃതമായ വികസനം കടന്ന് വരാത്ത അടിസ്ഥാന സൗകര്യമേഖലകളും,കുടിവെള്ള പ്രശ്നവുമെല്ലാം ഇപ്പോള്‍ തന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്. 778402 സമ്മതിദായകരുള്ള പുളിക്കീഴ് ഡിവിഷനില്‍ ഇക്കുറി തീപാറുന്ന മത്സരമാകും നടക്കുക.രണ്ടാഘട്ട പ്രചരണവും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ത്തിയാക്കുന്നതോടെ വളരെ പ്രതീക്ഷിയിലാണ് ഇരുമുന്നണികളും ബിജെപിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: