കൊച്ചി: മഹീന്ദ്ര ടൂ വീലേഴ്സ് ലിമിറ്റഡിന്റെ പതാകവാഹക മോട്ടോര്സൈക്കിളെന്നു വിശേഷിപ്പിക്കുന്ന മോജോ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിപ്പിക്കുന്നതു കണക്കിലെടുത്തു പ്രത്യേക അവതരണ വിലയായ 1.58 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറും വില. ദീപാവലി വരെയാണ് ഈ പ്രത്യേക വില.
സ്റ്റൈല്‍, പ്രകടനം, യാത്രാസുഖം എന്നിവയില്‍ പുതിയ നിലവാരം സൃഷ്ടിക്കുന്ന മോജോ മോട്ടോര്‍ സൈക്കിളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.
തദ്ദേശീയമായി നിര്‍മിച്ച എന്ജിന്, ലോ ഫ്രിക്ഷന്‍ പിസ്റ്റണ്‍ ആന്‍ഡ് റിംഗ്സ്, അത്യാധുനിക ഇലക്ട്രോണിക് ഫ്യുവല്‍ ഇഗ്നീഷ്യന്‍, ഇറിഡിയം സ്പാര്‍ക്ക് പ്ളഗ്, ട്വിന്‍ എക്സോസ്റ്റ്, 320 ഡിസ്ക് ബ്രേക്ക്, പിറേലി ഡയബ്ലോ റോസോ ടു ടയര്‍ തുടങ്ങിയവ ബൈക്കിന്റെ യാത്രാ സുഖം വര്‍ധിപ്പിക്കുന്നു. ഇതൊടൊപ്പം 21 ലിറ്റര്‍ ഇന്ധനടാങ്കും കൂടി ചേരുമ്പോള്‍ സുഖമായ ദീര്‍ഘയാത്രയ്ക്ക് ഇത് ഉതകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: