കൊച്ചി: ഇന്ത്യയിലെ വനിതാ ഇന്‍ഷ്വറന്‍സ് വിപണി 2030-ല്‍ 1.4 ലക്ഷം കോടി രൂപയ്ക്കും 2.3 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് പ്രമുഖ ആഗോള ഇന്‍ഷ്വറന്‍സ് കമ്പനിയായ ആക്സ ലോക ബാങ്കിന്റെ ഭാഗമായ ഐഎഫ്സി, അക്സഞ്ച്വര്‍ എന്നിവയുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു. 2013-ലെ പ്രീമിയം തുകയായ 65500 കോടി രൂപയുടെ രണ്ട് മുതല്‍ നാല് വരെ ഇരട്ടിയായിരിക്കും 2030-ലെ മേല്പറഞ്ഞ പ്രീമിയം തുക.
ഇന്ത്യയില്‍ സ്ത്രീകളെ കൂടുതലായി ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിന് ഫലപ്രദമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്‍ഷ്വറന്‍സ് പോളിസി എടുത്തവരില്‍ 20 മുതല്‍ 30 ശതമാനം വരെ മാത്രമാണ് സ്ത്രീകള്‍. അവര്‍ക്കിടയില്‍ ഇന്‍ഷ്വറന്‍സ് അവബോധം സൃഷ്ടിക്കാന്‍ നടപടികളെടുക്കുന്നില്ല. തൊഴിലെടുക്കുന്ന വനിതകളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും കനത്ത പ്രീമിയമടക്കാനുള്ള സാമ്പത്തിക ശേഷി സ്ത്രീകള്‍ക്കില്ല എന്നത് വസ്തുതയാണ്.
നിര്‍ബന്ധിത ഇന്‍ഷ്വറന്‍സ് നിലവിലില്ലാത്തതും വിദ്യാഭ്യാസത്തില്‍ പിന്നോക്കം നില്ക്കുന്നതും സ്ത്രീകളില്‍ ഇന്‍ഷ്വറന്‍സ് സംബന്ധിച്ച അവബോധമില്ലാത്തതിന് കാരണങ്ങളാണ്. തങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പഠനച്ചെലവിനും ഉതകുന്ന ഇന്‍ഷ്വറന്‍സ് പോളിസി എടുക്കണമെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്.
വനിതാ സംരംഭകത്വ രംഗത്ത് ഓരോ വര്‍ഷവും 4.5 ശതമാനത്തിന്റെ വര്‍ധന കാണുന്നു. വനിതകള്‍ ട്രേഡ് യൂണിയന് രംഗത്തും സജീവമായിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ ഇന്‍ഷ്വറന്‍സ് മേഖലയ്ക്കനുകൂലമായ ഘടകമാണെന്ന് ഭാരതി ആക്സ ജനറല്‍ ഇന്‍ഷ്വറന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിപാങ്കര്‍ സൈക്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: