മാനന്തവാടി:ശ്രീകൃഷ്ണജയന്തി മഹാശോഭയാത്രയിൽ അർജുനൻറെ തേരാളിയായ ഭഗവാന് ശ്രീകൃഷ്ണനായി വേഷമിട്ട് കാണികളുടെ മനം കവര്‍ന്ന ദ്വാരക സ്വദേശി മണിക്ക് മാനന്തവാടി ശ്രീഹനുമാൻ ക്ഷേത്രത്തിൻറെ ആഭിമുഖ്യത്തിൽ സ്വീകരണംനൽകി.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ദ്വാരക വിവേകാനന്ദ ബാലഗോകുലംഒരുക്കിയ നിശ്ചലദൃശ്യത്തിലാണ് ഹോട്ടല്‍ തൊഴിലാളിയായ മണി ശ്രീകൃഷ്ണവേഷമിട്ടത്. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ശ്രീഹനുമാൻ ക്ഷേത്രത്തിൽ നടന്നചടങ്ങിൽ ജ്യോതിഹോസ്പിറ്റൽ എംടി ഡോക്ടര്‍.വിജയകൃഷ്ണൻ മണിയെ ഷാളണിയിച്ച് ആദരിച്ചു. ക്ഷേത്രകമ്മറ്റി പ്രസിഡൻറ് അരവിന്ദൻ വൈദ്യർ അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ,സഹദേവന്, സന്തോഷ്ജി.നായർ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: