കല്‍പ്പറ്റ:ജില്ലയിലെ പ്രമുഖ സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനും സര്‍വ്വാദരണീയനുമായ കുഞ്ഞിക്കണ്ണന്റെ പേരില്‍ കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ എന്‍.എം.ഡി.സി. പ്രസിഡന്റ് പി.സൈനുദ്ദീനില്‍ നിന്നും എന്‍ഡോവ്മെന്റ് ഏറ്റുവാങ്ങി. പ്രസിഡന്റ് ഡോ.എം.ഭാസ്കരന് അദ്ധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് യു.വേണു ഗോപാല്‍, ഡയറക്ടര്‍ കെ.വാസുദേവന്‍, സെക്രട്ടറി കെ.ബി. ബിബിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: