പുല്‍പ്പള്ളി : അയോധനകലാപരിശീലനരംഗത്ത് ജില്ലയില്‍ പ്രമുഖസ്ഥാനത്ത്നിലകൊള്ളുന്ന ജില്ലാഅയോധനകലാപരിശീലനകേന്ദമായ പുല്‍പ്പള്ളി ജിജി കളരിസംഘം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെയും കേരളത്തിന്റെ പരമ്പരാഗതവും ചിരപുരാതനവുമായ കളരിപ്പയറ്റിന്റെ ദേശീയസെഘടനയായ ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷനെ കേന്ദ്രഗവണ്മെന്റ് അംഗീകരിച്ചതിന്റേയും സംയുക്താഘോഷം വിജയദശമിനാളില്‍ പുല്‍പ്പള്ളിയില്‍ പ്രൗഢഗംഭീരമായി നടത്തുകയാണ്. ആഘോഷപരിപാടികള്‍ 2015 ഒക്ടോബര്‍ 23ന് വിജയദശമിനാളില്‍ രാവിലെ 10 മണിക്ക് കേരള സംസ്ഥാന വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. തദവസരത്തില്‍ ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ അഡ്വ: പൂന്തുറ സോമന് മുഖ്യപ്രഭാഷണംനടത്തും.
2015 ഒക്ടോബര്‍ 23ന് രാവിലെ ഒന്‍പത് മണിക്ക് പുല്‍പ്പള്ളി ജി.ജി കളരി സംഘത്തില്‍നിന്നും സമ്മേളനവേദിയായ എസ്. എന്‍ ബാലവിഹാറിലേക്ക് വാദ്യമേളങ്ങളോടുകൂടിയ വര്‍ണ്ണശബളമായ ഘോഷയാത്ര ഉണ്ടായിരിക്കുമെന്നും, കൂടാതെ സമ്മേളനാനന്തരം കണ്ണഞ്ചിപ്പിക്കുന്ന കളരിപ്പയറ്റ് പ്രദര്‍ശനം നടത്തുമെന്നും ഭാരവാഹികളായ കെ.സി.കുട്ടികൃഷ്ണന്, കെ.പി സാജു, സി.കെ.ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: