തോണിച്ചാല്‍ : രാഷ്ട്രീയ കവലപ്രസംഗമല്ല, മറിച്ച് അടിസ്ഥാനപരമായി പാവപ്പെട്ടവന്റെ വികസനമാണ് രാജ്യത്ത് വേണ്ടതെന്ന് എസ്എന്‍ഡിപി യോഗം കൗണ് സിലര് രമേശ് അടിമാലി.
എസ്എന്‍ഡിപി മാനന്തവാടി യൂണിയന് തോണിച്ചാലില്‍ സംഘടിപ്പിച്ച സംഘടനാവിശദീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കവല പ്രസംഗം നടത്തി ആളുകളുടെ മുന്‍ പില് പുകമറ സൃഷ്ടിച്ച് വര്‍ഗ്ഗീയതയെന്നും ഭീകരവാദമെന്നും പറഞ്ഞ് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ഇടതും വലതും. പിന്നോക്കക്കാര്‍ക്കായി കേന്ദ്രം അനുവദിച്ച കോടികണക്കിന് രൂപ എങ്ങനെ ചിലവഴിച്ചുവെന്ന് കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും വ്യക്തമാക്കണം. 58 വര്‍ഷത്തെ ജനാധിപത്യഭരണത്തില്‍ എന്തൊ ക്കെ നല്ലകാര്യങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കാന്‍ ഇടതിനും വലതിനും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖാ വൈസ്പ്രസിഡണ്ട് എം.ശ്രീധരന് അദ്ധ്യക്ഷത വ ഹിച്ചു.
കെ.കെ.രാജപ്പന്, മാനന്തവാടി യൂണിയന് പ്രസിഡണ്ട് ആര്.പുരുഷോത്തമന്, സെക്രട്ടറി കെ.കെ.പ്രഭാകരന്, ശാ ഖാ സെക്രട്ടറി ഇ.കുഞ്ഞുമോന്, എം.കെ.ബഷി, പി.കെ.ഭരതന്, ആനന്ദവല്ലി, വിജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: