അഞ്ചുകുന്ന് :്യൂഅഞ്ച്കുന്ന് പ്രിമെട്രക്ഹോസ്റ്റലിലെ കുട്ടികളിലെ രോഗബാധ ഹോസ്റ്റലിലെ വെളളത്തിന്റെ ലഭൃതകുറവ്മൂലമെന്ന് ആരോപണം. മതിയായ വെളളമില്ലാത്തതിനാല്‍ ആഴ്ച്ചയില്ഒരിക്കല്മാത്രമാണ് കുട്ടികള്‍ കുളിച്ചിരുന്നത്. കിണറും വെളളവുമൊക്കെ ഉണ്ടെങ്കിലും വര്‍ഷങ്ങള്‍ പഴക്കമുളള ഡീസല്മോട്ടര് കേടായത്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
98 ലാണ് അഞ്ചുക്കുന്നില് പ്രീമമെട്രിക് ഹോസ്റ്റല്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്‍പി, യുപി വിഭാഗങ്ങളിലായി 78 കുട്ടികള്‍ ഇവിടെ താമസിച്ചുപഠിക്കുന്നു. ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ ഒരു കുഴല്‍കിണറും ഒരു കിണറും ഉണ്ട്. കിണറിലാകട്ടെ വെള്ളം വറ്റിയ നിലയിലും കുഴല്‍ കിണറില്‍ പത്ത് മിനിട്ട് മോട്ടോര്‍ അടിച്ചാല്‍ വെള്ളം വറ്റും.
ഹോസ്റ്റലിന്റെ അരകിലോമീറ്റര്‍ മാറി സ്ഥാപിച്ച ഡീസല്‍ മോട്ടോര്‍ നശിച്ചിട്ട് വര്‍ഷങ്ങളായി. സിംഗിള്‍ഫെയ്സ് വൈദ്യുതി ലൈനുണ്ട്. പക്ഷെ ത്രീഫെയ്സാണെങ്കില് മാത്രമെ വെള്ളം പമ്പ് ചെയ്യാന്‍ കഴിയൂ. ഈ ചെറിയൊരു പ്രശ്നം പരിഹരിക്കാന്‍ നാളിതുവരെയായിട്ടും അധികൃതര്‍ ശ്രമിച്ചുമില്ല. അതുകൊണ്ട്തന്നെ ദുരിതംപോറുന്ത് പാവപ്പെട്ട കുട്ടികളും.
കഴിഞ്ഞദിവസമാണ് കമല്‍ എന്ന കുട്ടിയെ കാലില്‍ വ്രണം ബാധിച്ച് ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മറ്റൊരു കുട്ടി മുത്തുവിനും രോഗം പിടിപ്പെട്ടു. വാര്‍ത്തയെതുടര്‍ന്ന് ഇന്നലെ പീച്ചംങ്കോട് പിഎച്ച്സിയില്നിന്നും ഡോക്ടര്‍ വന്ന് കുട്ടികളെ പരിശോധിച്ചു.
പക്ഷെ വെള്ളം എത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എത്രയും പെട്ടന്ന് ഒരുക്കിയില്ലെങ്കില്‍ ബാക്കി കുട്ടികളും രോഗബാധിതരാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: