അഴീക്കോട്: അഴീക്കോട് പഞ്ചായത്ത് കച്ചേരിപ്പാറയിലെ വാട്ടര്‍അതോറിറ്റിയുടെ കീഴിലുള്ള ജലസംഭരണിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ജലസംഭരണിക്കു മുന്പില് ഉപരോധസമരം നടത്തി. ബിജെപി അഴീക്കോട് നിയോജച മണ്ഡലം ജനറല്‍ സെക്രട്ടറി സുധീര്‍ബാബു ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ ഓഫീസിനു മുന്പില് ജനകീയ സമരം നടത്തുമെന്നും സുധീര്‍ബാബു മുന്നറിയിപ്പു നല്കി. ആറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി വി.ലയ അദ്ധ്യക്ഷത വഹിച്ചു. പി.വി.സുധീഷ് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: