തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആരു നയിക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജനഹിതം 2015 പരിപാടിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ആരു നയിക്കുമെന്ന ചർച്ച ഇപ്പോൾ വേണ്ട. ഇക്കാര്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ല. മൂന്നാം മുന്നണി തുടക്കത്തിലേ പരാജയപ്പെട്ടതാണ്. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന ധാരണ മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സുധീരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: