തിരുവല്ല: ശബരിമല തീര് ത്ഥാ ടകര്ക്കായുള്ള ഇടത്താവളം ശ്രീവല്ലഭ ക്ഷേത്രത്തി ല്‍ ആരംഭിക്കണമെന്ന ആവ ശ്യം ശക്തിപ്പെടുന്നു. ശബരിമല ഉള്‍പ്പെടുന്ന പത്തനംതി ട്ട ജില്ലയിലെ പ്രധാന ക്ഷേ ത്രങ്ങളില്‍ ഒന്നായ ശ്രീവല്ലഭ ക്ഷേത്രത്തോട് ദേവസ്വം ബോര്‍ഡ് കാട്ടുന്ന അവഗണനയുടെ ഭാഗമാണ് ഇവിടെ ഇടത്താവളം അനുവദിക്കാന്‍ തയ്യാറാകാത്തതെന്നാണ് ഭക്തജനങ്ങളുടെ ആ രോപണം. എംസിറോഡിലൂടെ വാഹനമാര്‍ഗ്ഗം തി രുവല്ലയില്‍ എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് വിരിവയ്ക്കാന്‍ ഇടമില്ലാത്തതുമൂലം ഭക്തജനങ്ങള്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റ് നല്കി നഗരസഭാ മൈതാനിയില്‍ പ്രവര്‍ത്തി ച്ചിരുന്ന ഇടത്താവളവും ഇല്ലാതായതോടെ ഭക്തജനങ്ങള്‍ ഏ റെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
വാഹന പാര്‍ക്കിംഗിനും വിരിവയ്ക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യങ്ങളുള്ള ശ്രീവല്ലഭ ക്ഷേത്രത്തെ ഇടത്താവളത്തിന്റെ പട്ടികയില്‍നിന്നും ഒഴിവാക്കുന്നതിലൂടെ ബോര്‍ഡിന്റെ അയ്യപ്പഭക്തന്മാരോടുള്ള അവഗണനയാണ് പുറത്തുവരുന്നതെന്നും ആരോപണമുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ അയ്യപ്പഭക്തന്മാര്ക്ക് വന്നിറങ്ങുവാനുള്ള സൗകര്യം പോലും ഒരുക്കുവാന്‍ എംപിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് തയ്യാറാകത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. തീര്‍ത്ഥാടന കാലത്ത് റയില്‍വേ സ്റ്റേഷനില്‍ നടത്തിവന്നിരുന്ന മുന്നൊരുക്കങ്ങള്‍ പോലും അധികൃതര്‍ അവസാനിപ്പിച്ച നിലയിലാണ്. സര്‍ക്കാരിന്റെയും നഗരസഭയുടെയും സഹകരണത്തോടെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഇടത്താവളം ആരംഭിക്കാന്‍ ദേവസ്വം ബോ ര്‍ഡ് തയ്യാറാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: