ന്യൂദല്‍ഹി: ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് വന്‍ വളര്‍ച്ചയ്ക്കു തയാറെടുക്കുകയാണെന്നും കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ടെലികോം മേഖല നേടിയ വളര്‍ച്ചയ്ക്കു സമാനമായിരിക്കുമിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഐഡിഎഫ്സി ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനസൗകര്യവികസനമേഖലയിലെ വികസനത്തില്‍ സഹായിച്ചുകൊണ്ടു തുടങ്ങിയ സ്ഥാപനം ഇനി ജീവിത നിര്മാണത്തിലേക്കാണു (ജീവന് നിര്മാണ്) കടക്കുന്നതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ബാങ്കിന്റെ ആദ്യ’സഖി ശക്തി’അക്കൗണ്ട് ഉടമകള്‍ക്ക് പ്രധാനമന്ത്രി അക്കൗണ്ട് കിറ്റുകള്‍ കൈമാറി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അവര്‍ ബാങ്കിന്റെ മൈക്രോ എടിഎമ്മില്‍ ഇടപാടു നടത്തുകയും ചെയ്തു. ബാങ്കിന്റെ ജോയിന്റ് ലയബിലിറ്റി വിമന്‍സ് ലൈവ്ലിഹുഡ് ഗ്രൂപ്പ് ലോണ്‍ ആണ് സഖി ശക്തി അക്കൗണ്ട്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, ബാങ്ക് നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് അനില്‍ ബായ്ജല്‍, ഐഡിഎഫ്സി മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജീവ് ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായ ഐഡിഎഫ്സി ലിമിറ്റഡിന്റെ സബ്സിഡിയറിയായ ബാങ്ക് 23 ശാഖകളുമായിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. മുംബൈ ആണ് ആസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: