കൊച്ചി: കിച്ചന് ട്രഷേഴ്സ് കേരളത്തിലെ അന്യസംസ്ഥാനത്തുനിന്നുളളവരെ ലക്ഷ്യമിട്ട് ബംഗാളി മസാലകള്‍ വിപണിയിലിറക്കി. ഇതാദ്യമായാണ് കേരളത്തിലെ അന്യദേശക്കാരുടെ രുചികള്‍ക്ക് അനുയോജ്യമായ ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്.
ബംഗാളികള്‍ എന്നാണ് പൊതുവേ അറിയപ്പെടുന്നതെങ്കിലും ആസാം, ഒഡിഷ, ബീഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് കേരളത്തിലെ അന്യദേശക്കാരായ തൊഴിലാളികള്‍. കേരളത്തിലെ വിപണിയിലുള്ള മസാലകള്‍ ഇവരുടെ രുചിക്ക് ചേരുന്നതല്ല. അതുകൊണ്ടുതന്നെ നിലവിലുള്ള മസാലകള്‍ വാങ്ങി അവയില്‍ കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങളും മറ്റും ചേര്‍ത്ത് അവര്‍ക്കിണങ്ങുന്ന രീതിയിലാക്കിയാണ് ഉപയോഗിക്കുന്നത്.
കേരളത്തിന്റെ ശില്‍പ്പികളാണ് അന്യദേശക്കാരെന്നും എല്ലാ ജോലികളും അവര്‍ വഴിയാണ് നിര്വഹിക്കപ്പെടുന്നതെന്നും കിച്ചന് ട്രഷേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അശോക് മാണി പറഞ്ഞു.ബംഗാളി സബ്ജി മസാല (100 ഗ്രാം), ബംഗാളി ചിക്കന്‍ മസാല (100 ഗ്രാം), ബംഗാളി ഗരം മസാല (50 ഗ്രാം) എന്നിങ്ങനെ മൂന്ന് ഉത്പന്നങ്ങളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: