കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ പൂനയിലെ രണ്ടാമത്തെ ഷോറൂം ഹദപ്സറില്‍ എംഎല്‍എ യോഗേഷ് തിലേക്കര്‍ ഉദ്ഘാടനം ചെയ്തു. കല്യാണിന്റെ 86 ാമത് ഷോറൂമാണിത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, ടി.കെ. സീതാരാമന്, ടി.കെ. രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
12000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമില്‍ ഇന്ത്യയിലെങ്ങുനിന്നുമുള്ള മികച്ച ആഭരണനിര്‍മാതാക്കള്‍ തയാറാക്കിയ നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനയിലുള്ള രണ്ടുലക്ഷം സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മഗര്‍പട്ട സിറ്റിയിലെ പ്രധാന കവാടത്തിന് എതിര്‍വശത്താണ് ഷോറൂം. ഇതോടെ മഹാരാഷ്ട്രയില്‍ വലിയ ആറ് ഷോറൂമുകളും 25 മൈ കല്യാണ്‍ സേവനകേന്ദ്രങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: