കൊച്ചി: മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്മൊബൈല്‍ മലയാളം, ഹിന്ദി ഭാഷകളില്‍കൂടി ലഭ്യമാക്കിയതോടെ മൊബൈല്‍ ബാങ്കിംഗിന് ഒന്നിലേറെ ഭാഷകളുപയോഗിക്കുന്ന രാജ്യത്തെ ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക് മാറി.
വിദ്യാരംഭ ദിവസം തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന് എം.ടി.വാസുദേവന്‍ നായര്‍ ഫെഡ്മൊബൈലിന്റെ മലയാളം പതിപ്പ് പുറത്തിറക്കി. ബാങ്കിന്റെ ഡിജിഎം വര്‍ഗീസ് ടി.എ, എജിഎം ഷാജി കെ.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് ഇപ്പോള്‍ ബഹുഭാഷകളിലുള്ള സേവനം ലഭ്യമാകുക. വൈകാതെ ഇത് ഐഒഎസിലേക്കും വ്യാപിപ്പിക്കും. ബാങ്കിന്റെ ഇടപാടുകാരില്‍ പ്രബലമായ ഒരു വിഭാഗം മലയാളവും ഹിന്ദിയും സംസാരിക്കുന്നവരായതിനാല്‍ പുതിയ സൗകര്യം അവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ഫെഡ്മൊബൈല്‍ കൂടുതല്‍ ആളുകളിലെത്തിച്ചേരാന്‍ ഇത് സഹായകമാകുമെന്നും റീട്ടെയ്ല്‍ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: